അമ്മയ്‌ക്കൊപ്പം മണികണ്ഠനും അഞ്ജലിയും! വിവാഹ ദിനത്തിലെ കുടുംബ ചിത്രം വൈറല്‍

By Midhun Raj

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയിലെ ബാലന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ സിനിമകളില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിരുന്നു താരം. ലോക് ഡൗണ്‍ കാലത്താണ് താരം വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് മണികണ്ഠന്റെ വിവാഹം നടന്നത്.

manikandan

അടുത്ത ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടന്റെ വിവാഹം. പ്രണയ വിവാഹമാണെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി വെളിപ്പെടുത്തിയിരുന്നു. മണികണ്ഠന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്.

മുണ്ടും ഷര്‍ട്ടുമായിരുന്നു താരത്തിന്റെ വേഷം. മെറൂണ്‍ കളര്‍ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അഞ്ജലി വിവാഹത്തിനെത്തിയത്. വിവാഹ സത്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു താരം. മണികണ്ഠന്‍ പങ്കുവെച്ചൊരു വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് മണികണ്ഠന്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമുളള ഒരു ചിത്രമാണ് മണികണ്ഠന്റെതായി പുറത്തുവന്നിരിക്കുന്നത്. കുടുംബം എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൃപ്പൂണിത്തുറ പേട്ട സ്വദേശിനിയാണ്
അഞ്ജലി. ബികോം ബിരുദധാരിയാണ് താരപത്‌നി. എപ്രില്‍ 26നായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്. വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ടെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ഒരു ഉത്സവത്തിന് വെച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്.

ഇഷ്ടം തോന്നിയപ്പോള്‍ ഇക്കാര്യം പറയണമല്ലോ. അങ്ങനെ സംസാരത്തിനിടക്ക് തമാശരൂപേണ ഞാന്‍ പറഞ്ഞു. പൊക്കമൊക്കെ കറക്ടാണല്ലോ. എന്നാല്‍ പിന്നെ ആലോചിച്ചാലോ എന്ന്. ആലോചിച്ചോളൂ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. വൈകാതെ ഞാന്‍ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നേക്കാള്‍ ഒന്‍പത് വയസിന് താഴെയാണ്. അഞ്ജലി. കൂടാതെ ഞാന്‍ സിനിമാക്കാരനും. എന്നാലും കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. വീട്ടില്‍ ചെറിയൊരു ചടങ്ങും നടത്തി വിവാഹം ഉറപ്പിച്ചു.

Read more about: manikandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X