twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയ വിവാഹമാണ്, വളരെ ചെറുപ്പം മുതലേ അഞ്ജലിയെ കണ്ടിട്ടുണ്ട്! മനസുതുറന്ന് മണികണ്ഠന്‍

    By Prashant V R
    |

    കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് മണികണ്ഠന്‍ ആചാരി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ സിനിമയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിിത്രം പേട്ടയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.

    രജനി ചിത്രത്തിന് പിന്നാലെ വിജയ് സേതുപതിയുടെ പുതിയ സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു. അടുത്തിടെയാണ് താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ അറിയിച്ചത്. വിവാഹം ലളിതമായി നടത്താനാണ് മണിക്ണഠന്‍ തീരുമാനിച്ചിരിക്കുന്നത്. ആറുമാസം മുന്‍പേയാണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോള്‍ പറഞ്ഞ് ഉറപ്പിച്ച തിയ്യതിയില്‍ തന്നെ വിവാഹം നടത്താനുളള ഒരുക്കത്തിലാണ് നടന്റെ കുടുംബം.

    ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച്

    ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിട്ടാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു. തൃപ്പൂണിത്തുറ പേട്ടയിലുളള അഞ്ജലിയാണ് മണികണ്ഠന്റെ വധു. ബികോം ബിരുദധാരിയാണ് അഞ്ജലി. എപ്രില്‍ 26ന് തൃുപ്പുണിത്തുറയിലെ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. അഭിമുഖത്തില്‍ പ്രണയ വിവാഹമാണോ എന്ന് ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

    അതെ പ്രണയ വിവാഹമാണെന്ന്

    അതെ പ്രണയ വിവാഹമാണ് എന്നാണ് നടന്റെ മറുപടി. എപ്രില്‍ 26 ഞായറാഴ്ച ലളിതമായി ചടങ്ങ് നടത്താനാണ് തീരുമാനം. ക്ഷേത്രത്തില്‍ വെച്ച് താലികെട്ടും. വീട്ടില്‍ അടുത്ത ബന്ധങ്ങള്‍ക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്ന് പറയാന്‍ പറ്റില്ല. നമ്മള്‍ തന്നെ ഒരുക്കുന്ന ഭക്ഷണം അത്രയുമാണ് പരിപാടികള്‍. ആറുമാസം മുന്‍പേ തീരുമാനിച്ചതാണ് ഈ തിയ്യതി.

    ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ്

    ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക് ഡൗണ്‍ ആയത്. ആദ്യം വിവാഹം മാറ്റിവെച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ വിവാഹമെന്ന് പറയുന്നത് ആഘോഷങ്ങള്‍ക്ക് വേണ്ടിയുളളതല്ലലോ. വിവാഹ ചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍. പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല.

    വേണ്ടപ്പെട്ടവര്‍ക്ക്

    വേണ്ടപ്പെട്ടവര്‍ക്ക് ഒരു വിരുന്ന് കൊടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ. അതിന് വിവാഹം തന്നെ വേണമെന്നില്ല. മണികണ്ഠന്‍ പറഞ്ഞു. തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണെന്ന് മണികണ്ഠന്‍ പറയുന്നു. വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒരു ഉത്സവത്തിന് വെച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോള്‍ ഇക്കാര്യം പറയണമല്ലോ.

    വിവാഹമുണ്ടെങ്കില്‍ അറിയിക്കുമെന്ന് അമലാ പോള്‍!! ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് നടിവിവാഹമുണ്ടെങ്കില്‍ അറിയിക്കുമെന്ന് അമലാ പോള്‍!! ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് നടി

    അങ്ങനെ സംസാരത്തിനിടക്ക്

    അങ്ങനെ സംസാരത്തിനിടക്ക് തമാശരൂപേണ ഞാന്‍ പറഞ്ഞു. പൊക്കമൊക്കെ കറക്ടാണല്ലോ. എന്നാല്‍ പിന്നെ ആലോചിച്ചാലോ എന്ന്. ആലോചിച്ചോളൂ എന്നായിരുന്നു അഞ്ജലിയുടെ മറുപടിയെന്ന് നടന്‍ പറയുന്നു. വൈകാതെ ഞാന്‍ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നേക്കാള്‍ ഒന്‍പത് വയസിന് താഴെയാണ്. അഞ്ജലി. കൂടാതെ ഞാന്‍ സിനിമാക്കാരനും. എന്നാലും കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. വീട്ടില്‍ ചെറിയൊരു ചടങ്ങും നടത്തി വിവാഹം ഉറപ്പിച്ചു.

    സ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും! മണി ഹീസ്റ്റ് ഗാനവുമായി പിഷാരടിയും ധര്‍മ്മജനുംസ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും! മണി ഹീസ്റ്റ് ഗാനവുമായി പിഷാരടിയും ധര്‍മ്മജനും

    Read more about: manikandan
    English summary
    Manikandan R Achari Reveals About His Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X