കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്റെ പുതിയ ലുക്ക് കണ്ടോ? ഒന്ന് നല്ലോണം കൈയടിച്ചോളു!!!
കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ കൈയടി വാങ്ങിക്കൂട്ടിയ താരമായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠന്‍ ആചാരി പിന്നാലെ മറ്റ് പല സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ആദ്യമായി ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ച് തരംഗമായിരിക്കുകയാണ് മണികണ്ഠന്‍.

പ്രേമാനന്ദന്‍ എന്ന വീഡിയോ ആല്‍ബത്തിലാണ് മണികണ്ഠന്‍ പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. പ്രവിന്‍ വിനീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് സതീശനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബ്ലാക്ക് ടി സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ജാന്‌വിയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.
കമ്മട്ടിപ്പാടത്തിലൂടെ് സിനിമയില്‍ അരങ്ങേറിയ മണികണ്ഠന്‍ ആചാരി എസ്ര, ദ് ഗ്രേറ്റ് ഫാദര്‍, അയാള്‍ ജീവിച്ചിരിപ്പുണ്ട്, അലമാര, ബഷീറിന്റെ പ്രേമലേഖനം, വര്‍ണ്യത്തില്‍ ആശങ്ക, എന്നിങ്ങനെ നിരവധി സിനിമകളിലാണ് ശ്രദ്ധേയമായ വേഷത്തിലൂടെ മണികണ്ഠന്‍ അഭിനയിച്ചിരിക്കുന്നത്. ഒപ്പം ചിപ്പി, ഈട എന്നി സിനിമകള്‍ അടുത്തതായി വരാന്‍ പോവുന്നവയാണ്.


Click it and Unblock the Notifications











