'ഞാനും ഭാര്യയും ഞങ്ങടെ അമ്മയും'! മണികണ്ഠന്റെ പുതിയ ചിത്രം വൈറല്‍
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് മണികണ്ഠന്‍ ആചാരി. സഹനടനായുളള വേഷങ്ങളിലൂടെയാണ് മണികണ്ഠന്‍ സിനിമകളില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിരുന്നു താരം. കമ്മട്ടിപ്പാടത്തിലെ ബാലന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അടുത്തിടെ ലോക് ഡൗണ്‍ സമയത്തായിരുന്നു നടന്റെ വിവാഹം നടന്നത്.. അടുത്ത ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്.

തുടര്‍ന്ന് വിവാഹ സത്കാരത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു താരം. മണികണ്ഠന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിവാഹ ശേഷവും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു മണികണ്ഠന്‍. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളെല്ലാം പങ്കുവെച്ച് നടന്‍ എത്താറുണ്ട്.
നടന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും എന്നെഴുതികൊണ്ടാണ് പുതിയ ചിത്രം മണികണ്ഠന്‍ പങ്കുവെച്ചിരിക്കുന്നത്. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചിരുന്നു.
പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുകളുമായും എത്തിയത്. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമാണെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി വെളിപ്പെടുത്തിയിരുന്നു. തൃപ്പൂണിത്തുറ പേട്ട സ്വദേശിനിയാണ് അഞ്ജലി. ബികോം ബിരുദധാരിയാണ് താരപത്നി. എപ്രില്‍ 26നായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും വിവാഹം നടന്നത്.
വളരെ ചെറുപ്പം മുതല്‍ അഞ്ജലിയെ കണ്ടിട്ടുണ്ടെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ഒരു ഉത്സവത്തിന് വെച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോള്‍ ഇക്കാര്യം പറയണമല്ലോ. അങ്ങനെ സംസാരത്തിനിടക്ക് തമാശരൂപേണ ഞാന്‍ പറഞ്ഞു. പൊക്കമൊക്കെ കറക്ടാണല്ലോ. എന്നാല്‍ പിന്നെ ആലോചിച്ചാലോ എന്ന്. ആലോചിച്ചോളൂ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. വൈകാതെ ഞാന്‍ അവളുടെ അമ്മാവനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നേക്കാള്‍ ഒന്‍പത് വയസിന് താഴെയാണ്. അഞ്ജലി. കൂടാതെ ഞാന്‍ സിനിമാക്കാരനും. എന്നാലും കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു.


Click it and Unblock the Notifications