twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം ലളിതമാക്കാന്‍ തീരുമാനിച്ച് നടന്‍ മണികണ്ഠന്‍ ആചാരി! ഈ വാക്കുകള്‍ക്ക് മുന്നില്‍ കൈയ്യടിക്കാം

    |

    ലോകമെമ്പാടും കൊറോണ വൈറസിന്റെ പിടിയില്‍ കുടുങ്ങിയതോടെ മാതൃകാപരമായി തീരുമാനങ്ങളെടുക്കുന്നത് ഒരുപാട് പേരാണ്. ആര്‍ഭാടത്തോടെയുള്ള വിവാഹം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ പലരും ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കുകയാണ്. കൂട്ടത്തില്‍ നടന്‍ മണികണ്ഠന്‍ ആചാരിയുമുണ്ട്. വിവാഹം ലളിതമായി നടത്താനാണ് താരം തീരുമാനിച്ചത്.

    നേരത്തെ തന്നെ ഏപ്രില്‍ അവസാനത്തോടെ മണികണ്ഠന്‍ ആചാരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ആഘോഷമായി നടത്താനുള്ള ഒരുക്കങ്ങളെല്ലാം തയ്യാറായി വന്നപ്പോഴാണ് കൊറോണ വൈറസ് വ്യാപിച്ചത്. എന്നാല്‍ നാട് വലിയൊരു വിപത്ത് നേരിടുന്നതിനാല്‍ വിവാഹം ലളിതമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരകുടുംബം. മാത്യൂഭൂമി ഓണ്‍ലൈനോട് പ്രതികരിക്കവേയാണ് വിവാഹത്തെ കുറിച്ച് താരം മനസ് തുറന്നത്.

    മണികണ്ഠന്‍ പറയുന്നതിങ്ങനെ

    കുറേ കൂടി മുന്‍പ് നമ്മള്‍ ഇങ്ങനെ സഹകരിക്കണമായിരുന്നു. കാരണം ഇത് കേരളത്തില്‍ ഉണ്ടായത് അല്ല. പുറത്ത് നിന്നും വന്നതാണ്. കുറച്ച് പേരുടെ അശ്രദ്ധയും അമിതമായ സ്വതന്ത്ര്യവുമാണ് എല്ലാവരും വീട്ടില്‍ ഇരിക്കേണ്ട അവസ്ഥയിലെത്തിച്ചത്. ആരോഗ്യ വകുപ്പ് പറയുന്നതിന് അനുസരിച്ച് നിന്നാല്‍ അത് നമുക്ക് വേണ്ടിയാണ്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യാനുള്ളത്.

     മണികണ്ഠന്‍ പറയുന്നതിങ്ങനെ

    ആഘോഷം എന്ന് വേണമെങ്കിലും ആഘോഷിക്കാം. സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ആഘോഷിക്കേണ്ട കാര്യമുള്ളു. ഒരുപാട് ജീവിതങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആഘോഷം നടത്തുന്നതിനോട് വിയോജിപ്പുള്ള ആളാണ് ഞാന്‍. എപ്രില്‍ 26 നായിരുന്നു മുഹുര്‍ത്തം. ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. മുഹൂര്‍ത്തം മാറ്റി വെക്കുന്നതിനോട് കാര്‍ന്നോന്മാര്‍ക്ക് ചെറിയ എതിര്‍പ്പ് ഉണ്ട്.

    മണികണ്ഠന്‍ പറയുന്നതിങ്ങനെ

    ആ മുഹൂര്‍ത്തതില്‍ ചടങ്ങ് നടത്താമെന്നാണ് കരുതുന്നത്. തീരുമാനങ്ങളൊന്നും ആയിട്ടില്ല. ഇനി പ്രശ്‌നങ്ങളൊക്കെ ആ സമയത്തേക്ക് കഴിയുകയാണെങ്കില്‍, ആളുകള്‍ക്കെല്ലാം ഇറങ്ങി നടക്കാന്‍ കഴിയുന്ന സാഹചര്യം വന്നാല്‍ ചെറിയ രീതിയില്‍ ആഘോഷമായി നടത്തും. എന്തായാലും കുടുംബ ജീവിതം ഉടന്‍ തന്നെ ആരംഭിക്കുമെന്നും താരം പറയുന്നു.

    മണികണ്ഠന്‍ പറയുന്നതിങ്ങനെ

    മലയാളിയെ ആരെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അത്ര എളുപ്പമായിരിക്കില്ല. പ്രളയം വന്നപ്പോള്‍ തകരുമെന്ന് കരുതിയെങ്കിലും അവിടുന്നൊക്കെ നമ്മള്‍ കയറി വന്നു. കൊറോണയും നമ്മള്‍ മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. സ്വന്തം നാടിനെ സ്‌നേഹിക്കുന്ന ചോറ് തിന്നുന്ന മനുഷ്യന്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഞാന്‍ കാരണം മറ്റൊരാള്‍ക്ക് വരേണ്ടെന്ന് തീരുമാനിച്ച് രണ്ട് തവണ ചെക്കപ്പിന് പോയി. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും താരം പറയുന്നു.

     മണികണ്ഠന്‍ പറയുന്നതിങ്ങനെ

    2016 ല്‍ റിലീസിനെത്തിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മണികണ്ഠന്‍ ആചാരി. ബാലന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. പിന്നീട് നായകനായും വില്ലനായിട്ടുമൊക്കെ നിരവധി വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അടുത്തിടെയാണ് പുതിയൊരു വീട് ഉണ്ടാക്കി അതില്‍ താമസം തുടങ്ങിയത്. വിവാഹം ആഘോഷമാക്കി നടത്തുന്നതിനാല്‍ പുതിയ വീട്ടിലേക്കുള്ള പ്രവേശനം ലളിതമാക്കിയാണ് നടത്തിയത്. അതില്‍ തന്റെ പ്രിയപ്പെട്ടവരോട് ക്ഷമ ചോദിച്ച് താരമെത്തിയിരുന്നു.

    English summary
    Manikandan R Achari Talks About His Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X