twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സജീവമാവാനുള്ള ശ്രമമാണ്! അതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണെന്ന് മണിക്കുട്ടന്‍!

    |

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്നിരുന്ന മണിക്കുട്ടന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇടയ്ക്ക് അവതാരകനായും താരമെത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയിലൂടെ താനും തിരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍. സജീവമാവാനുള്ള ശ്രമത്തിനിടയില്‍ തനിക്കിട്ട് പണിയരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് താരം. മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇൻസ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകൾ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവർത്തനങ്ങളും നടക്കുന്നതായി എന്റെ ശ്രദ്ധയിൽപെടുന്നുണ്ട്, എന്നാൽ കഴിയുന്ന രീതിയിൽ ബന്ധപ്പെട്ട വകുപ്പിൽ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക.

    Manikuttan

    കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയിൽ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകൾ ചെയ്തു എനിക്കിട്ടു പണിയാൻ നോക്കുന്നത് വളരെ ദുഖകരമാണെന്നും മണിക്കുട്ടന്‍ കുറിച്ചിട്ടുണ്ട്. ഒപ്പമുണ്ടാകണം മാമാങ്കത്തിന്, നംവബര്‍ 21നാണ് സിനിമയെത്തുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    3 മാസം കൂടുമ്പോള്‍ അങ്ങനെ ചെയ്യും! ഫാഷന്‍ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്!3 മാസം കൂടുമ്പോള്‍ അങ്ങനെ ചെയ്യും! ഫാഷന്‍ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്!

    English summary
    Manikuttan facebook post about Mamangam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X