twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യമായിട്ടും ഞാന്‍ ഒരു ഗുണ്ടയല്ലെന്ന് മണിക്കുട്ടന്‍! വൈറലായ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി ഇങ്ങനെ!

    |

    മിനിസ്‌ക്രീനില്‍ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ താരങ്ങളിലൊരാളാണ് മണിക്കുട്ടന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. വില്ലനായും നായകനായും സഹനടനായുമൊക്കെ എത്തിയ ഇടയ്ക്ക് അവതരണത്തിലും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം മാമാങ്കത്തിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ജയസൂര്യ നായകനായെത്തിയ തൃശ്ശൂര്‍ പൂരത്തിലും താരം അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ ഗുണ്ടയായാണ് താരമെത്തിയത്. സിനിമയുടെ ആദ്യാവസാനം മുതല്‍ നിറഞ്ഞ് നിന്ന താരത്തെക്കുറിച്ചുള്ള കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.

    സെയ്ദ് ഷിയാസ് മിര്‍സ എന്നയാളായിരുന്നു മണിക്കുട്ടന്റെ പ്രകടനത്തെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയത്. മലയാള സിനിമയിലെ വേറിട്ട മുഖത്തെക്കുറിച്ചുള്ള കുറിപ്പായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത മണിക്കുട്ടനെക്കുറിച്ചായിരുന്നു കുറിപ്പ്. മാമാങ്കം, തൃശ്ശൂര്‍പൂരം ഈ രണ്ട് സിനിമകളിലെ പ്രകടനം മതി താരത്തിന്റെ റേഞ്ച് അളക്കാന്‍. തൃശ്ശൂര്‍ പൂരത്തില്‍ തനി ഗുണ്ടയുടെ കെട്ടിലും മട്ടിലും എത്തി ഫൈറ്റ് സീനുകളിലൂടെയും മണിക്കുട്ടന്‍ ശ്രദ്ധ നേടിയിരുന്നു.

    Manikuttan

    സത്യത്തില്‍ ഒരു ഗുണ്ടയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മാനറിസങ്ങളാണ് കണ്ടത്. ഇനിയെങ്ങാനും അദ്ദേഹം ഒരു ഗുണ്ടയാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മറുപടിയുമായി മണിക്കുട്ടനെത്തിയത്. സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടയെന്നായിരുന്നു താരം കുറിച്ചത്. കുട്ടിക്കാലം മുതൽ കണ്ടും കേട്ടും കടന്നുപോയ എല്ലാ അനുഭവങ്ങളെയും പ്രാർത്ഥനയുടെയും നൂറുശതമാനം ആത്മാർത്ഥതയോടു കൂടിയും മാത്രമേ സമീപിച്ചിട്ടുള്ളു. ഓരോ കഥാപാത്രത്തിനു വേണ്ടിയും നമ്മൾ ഇടുന്ന എഫേര്‍ട്ടിന് ലഭിക്കുന്ന പ്രതിഫലമായി ഈ പോസ്റ്റിനെ കാണുന്നു. ഒരിക്കല്‍ കൂടി എടുത്തു പറയട്ടേ ഞാന്‍ ഒരു ഗുണ്ടയല്ലെന്നുമായിരുന്നു മണിക്കുട്ടന്‍റെ മറുപടി.

    English summary
    Manikuttan's reply on Thrissur Pooram movie perfomance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X