പ്രിയ വാര്യരും മാണിക്യ മലരും ഒടുവില്‍ ലാലേട്ടനെയും തോല്‍പ്പിച്ചു! ഈ റെക്കോര്‍ഡാണ് പൊട്ടിച്ചത്...

By Ambili

ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഫെബ്രുവരി 9 നായിരുന്നു പാട്ട് പുറത്ത് വന്നത്. ഒരു രാത്രി കൊണ്ടായിരുന്നു പാട്ടും പ്രിയ വാര്യരും ലോകം മുഴുവന്‍ അറിയപ്പെടുന്ന രീതിയിലേക്ക് ഉയര്‍ന്നത്. പാട്ട് ഉണ്ടാക്കിയ തരംഗം ഒന്ന് കേട്ടടങ്ങി വരുന്നതെ ഉള്ളു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് പുറത്തിറങ്ങിയ ജിമിക്കി കമ്മലായിരുന്നു ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിങ്ങായി മാറിയിരുന്നത്. ലോകം മുഴുവനും പാട്ട് വൈറലായിരുന്നു. ഇപ്പോള്‍ മാണിക്യ മലരായ പൂവി ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡും മറികടന്നിരിക്കുകയാണ്.

മാണിക്യ മലരായ പൂവി

മാണിക്യ മലരായ പൂവി

ജിമിക്കി കമ്മലിന് ശേഷം മലയാളത്തില്‍ നിന്നും ഹിറ്റായ പാട്ടായിരുന്നു മാണിക്യ മലരായ പൂവി. ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ലോകം മുഴുവനും വൈറലായിരുന്നു. പാട്ടും സിനിമയിലെ നായിക പ്രിയ വാര്യരുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

 ജിമിക്കി കമ്മലിനെ മറികടന്നു

ജിമിക്കി കമ്മലിനെ മറികടന്നു

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ നിന്നും ഹിറ്റായ ജിമിക്കി കമ്മല്‍ പാട്ടിനെ മാണിക്യ മലരായ പൂവി മറികടന്നിരിക്കുകയാണ്. യൂട്യൂബില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ ലൈക്ക് ചെയ്തിനെ അടിസ്ഥാനമാക്കിയാണ് ഒരു അഡാറ് ലവ് ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.

ലൈക്‌സ് ഇങ്ങനെ

ലൈക്‌സ് ഇങ്ങനെ

ജിമിക്കി കമ്മല്‍ യൂട്യൂബില്‍ നിന്നും ലൈക്ക് ചെയ്തവര്‍ 4.6 ലക്ഷം ആയിരുന്നെങ്കില്‍ മാണിക്യ മലരായ പൂവി 5.6 ലക്ഷമാണ് നേടിയിരിക്കുന്നത്. വളരെ വേഗം ഇത്രയധികം ലൈക്ക്‌സ് കിട്ടിയതോടെ മാണിക്യ മലരിന്റെ പോക്ക് വലിയ ഉയരങ്ങളിലേക്കായിരിക്കും.

പാട്ട് കണ്ടവരുടെ എണ്ണം

പാട്ട് കണ്ടവരുടെ എണ്ണം

നിലവില്‍ യൂട്യൂബില്‍ നിന്നും മാണിക്യ മലരായ പൂവി കണ്ടവരുടെ എണ്ണം 35 മില്യണ്‍ കടന്നിരിക്കുകയാണ്. ജിമിക്കി കമ്മലിന് പോലും നേടാനാവാത്ത സ്പീഡിലാണ് പാട്ടിന്റെ ജൈത്രയാത്ര തുടരുന്നത്.

ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡ്

ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡ്

2017 ആഗസ്റ്റിലായിരുന്നു ജിമിക്കി കമ്മല്‍ പുറത്ത് വന്നത്. പാട്ട് വൈറലായതിന് ശേഷം യൂട്യൂബില്‍ നിന്നും കണ്ടത് 67 മില്യണ്‍ ആളുകളായിരുന്നു. ഇത്രയും നാളുകള്‍ക്കുള്ളില്‍ 67 മില്യണ്‍ എത്തിയതെങ്കില്‍ വെറും ഒരാഴ്ചക്കുള്ളിലാണ് മാണിക്യ മലരായ പൂവി 35 മില്യണ്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X