പ്രിയ വാര്യരുടെ ആ നോട്ടം ഒറ്റ ദിവസം കൊണ്ട് കണ്ടത് പത്ത് ലക്ഷം പേര്! ജിമിക്കി കമ്മലിനെ പൊട്ടിക്കുമോ?

By Ambili

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയെക്കാളും ശ്രദ്ധിക്കപ്പെട്ടത് പാട്ടായിരുന്നു. ലോകം മുഴുവന്‍ ജിമിക്കി കമ്മല്‍ തരംഗമായിരുന്നെന്ന് പറയാം. ആ ഗണത്തിലേക്ക് മറ്റൊരു പാട്ട് കൂടി എത്തിയിരിക്കുകയാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഒരു അഡാറ് ലവ് എന്ന സിനിമയിലെ പാട്ടാണ് ഇന്നലെ മുതല്‍ തരംഗമായിരിക്കുന്നത്. റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവിലെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇന്നലെ വൈകുന്നേരം പുറത്ത് വന്നത്.

 ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. കോളേജ് പാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.

ഒരു മില്യണ്‍

ഒരു മില്യണ്‍


ഒരു അഡാറ് ലവ് എന്ന സിനിമയില്‍ പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു ദിവസം പൂര്‍ത്തിയാവുന്നതിനുള്ളില്‍ യൂട്യൂബിലൂടെ പാട്ട് കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരിക്കുകയാണ്.

പിന്നണിയുള്ളവര്‍

പിന്നണിയുള്ളവര്‍

റഫീക്ക് തലശ്ശേരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച 'മാണിക്യ മലരായ പൂവിലെ' എന്ന് തുടങ്ങുന്ന പാട്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പാട്ടിനെ കുറിച്ച് വിനീത് ശ്രീനിവാസനും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

വിനീത് പറയുന്നതിങ്ങനെ...

ഏറെ നാള്‍ മുന്‍പ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജില്‍ വെച്ച് പാടിയപ്പോളാണ് ഞാന്‍ ആദ്യമായി ഈ പാട്ടു കേള്‍ക്കുന്നത്. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്. സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തില്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്.. ഒരുപാടു സന്തോഷം.. എന്നുമാണ് വിനീത് പറയുന്നത്.

ആരെയും മയക്കുന്ന നോട്ടം

ആരെയും മയക്കുന്ന നോട്ടം

പുതുമുഖ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യരെയാണ് പാട്ടിനൊപ്പം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് യുവാക്കളുടെ പുളകിതരാക്കിയത്.

വാട്ട്‌സാപ്പും കൈയടക്കി

വാട്ട്‌സാപ്പും കൈയടക്കി

ഫേസ്ബുക്ക് മാത്രമല്ല ഒരു അഡാറ് ലവിലെ പാട്ട് വാട്ട്‌സാപ്പും കൈയടക്കിയിരിക്കുകയാണ്. പിന്നില്‍ വന്ന് കണ്ണ്് പൊത്തം എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ഇത്രയും കാലമെങ്കില്‍ ഇന്നലെ മുതല്‍ അത് മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X