അവന്‍ വരുന്നു ; സാധാരണക്കാരന്റെ ഹീറോയാകാന്‍

പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു...' മണിരത്‌നം ' എന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഏതോ ഒരു വിരുതന്‍ ഉണ്ടാക്കിയ കഥ. തുടക്കത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ വാര്‍ത്ത തെല്ല് ആശങ്കയ്ക്ക് വഴിയൊരുക്കി. എന്നാല്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രം സെപ്തംബര്‍ 26ന് തീയേറ്ററുകളിലെത്തുകയാണ്.

ഒടുവില്‍ നീല്‍ ജോണ്‍ സാമുവലെത്തുന്നു...അതെ മണിരത്‌നം എന്ന ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റായിരുന്ന സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യന്നത്.

ചിത്രത്തെക്കുറിച്ച്

മണിരത്‌നം 26ന് തിയേറ്ററുകളിലേക്ക്

മലയാളത്തില്‍ വര്‍ഷങ്ങളായി നിര്‍മ്മാണരംഗത്തുളള സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണിത്.

പ്രമേയത്തിലേക്ക്

മണിരത്‌നം 26ന് തിയേറ്ററുകളിലേക്ക്

24 മണിക്കൂറിനുളളില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് യാത്ര ചെയ്യുന്ന നീല്‍ എന്ന യുവാവിന്റെയും പിയ എന്ന പെണ്‍കുട്ടിയുടെയും കഥ. നിവേദ തോമസാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്.

റോഡ് മൂവി

മണിരത്‌നം 26ന് തിയേറ്ററുകളിലേക്ക്

റോഡ് മൂവി ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം. ഫഹദ് ഫാസില്‍ നായകനാകുന്ന ആദ്യത്തെ റോഡ് മൂവിയെന്നതാണ് മറ്റൊരു പ്രത്യേകത. ഉദുമല്‍പേട്ട്, പൊളളാച്ചി, എറണാകുളം, ഷോളയാര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അണിയറയില്‍

മണിരത്‌നം 26ന് തിയേറ്ററുകളിലേക്ക്

അനില്‍ സി. നാരായണനും അജിത് സി. ലോകേഷും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിട്ടുളളത്. നീര്‍ ഡി.കുഞ്ഞയാണ് ഛായാഗ്രാഹണം. പ്രശാന്ത് പിളളയുടേതാണ് സംഗീതം. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.

മറ്റ് അഭിനേതാക്കള്‍

മണിരത്‌നം 26ന് തിയേറ്ററുകളിലേക്ക്

രഞ്ജി പണിക്കര്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X