»   » സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!

സമയം കിട്ടുമ്പോഴൊക്കെ മണിരത്‌നം കാണുന്ന മോഹന്‍ലാല്‍ ചിത്രം; എന്തിന് കാണുന്നു എന്നതാണ് പ്രധാനം!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സര്‍വ്വകാല റെക്കോഡുകളും കാറ്റില്‍ പറത്തി വിജയം നേടിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. 150 കോടിയും നേടിക്കഴിഞ്ഞ ചിത്രം ദക്ഷിണേന്ത്യന്‍ സിനിമകളുടെയും ചരിത്രമാകുകയാണ്.

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

എന്നാല്‍ ഇതാദ്യമായല്ല, മോഹന്‍ലാല്‍ തന്റെ മാന്ത്രികാഭിനയം കൊണ്ട് ബോക്‌സോഫീസിനെ ഇളക്കി മറിയ്ക്കുന്നത്. ലാലിന്റെ ചിത്രവും കിലുക്കവുമൊക്കെ അത്തരം ചില ചരിത്ര മാറ്റങ്ങള്‍ സൃഷ്ടിച്ചവയാണ്.

ചിത്രത്തിന്റെ റെക്കോഡ്

1984 ല്‍ റിലീസ് ചെയ്ത മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് കവച്ചു വച്ചാണ് 1988 ല്‍ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ചിത്രം എന്ന ചിത്രം റിലീസായത്.

കുറഞ്ഞ ചെലവിന്റെ നേട്ടം

വെറും നാല്‍പത് ലക്ഷം രൂപയ്ക്ക് നിര്‍മിച്ച ചിത്രം നേടിയത് 3.5 കോടി രൂപയാണ്. മോഹന്‍ലാലിന്റെ മാന്ത്രികാഭിനയമാണ് സിനിമയെ ഇത്രയും വലിയൊരു വിജയത്തിന് സഹായിച്ചത്.

മണിരത്‌നം കാണുന്ന ചിത്രം

ഇന്ത്യന്‍ സിനിമയുടെ അത്ഭുതമായ മണിരത്‌നം തനിയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ കാണുന്ന ചിത്രങ്ങളിലൊന്നാണത്രെ മോഹന്‍ലാലിന്റെ ചിത്രം. ഒരു സാധാരണ കഥ ഇത്രയും വലിയ വിജയമായത് എങ്ങനെയാണെന്ന് അന്വേഷിക്കുകയാണത്രെ ഓരോ തവണ ഈ സിനിമ കാണുമ്പോഴും. സിനിമയുടെ ആശയം മണിരത്‌നത്തിന് ഏറെ ഇഷ്ടമാണ്.

ഉത്സവപിറ്റേറ്റ്

ചിത്രം റിലീസായ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ ഉത്സവപിറ്റേന്ന് എന്ന ചിത്രം റിലീസായതും. ഈ ചിത്രത്തിനും ബോക്‌സോഫീസില്‍ മികച്ച തുടക്കം ലഭിച്ചു.

English summary
Manirathnam still searching for the success formula of a Mohanlal film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam