twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുവറില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നെങ്കില്‍

    By Aswathi
    |

    നമ്പര്‍ 20 മദ്രാസ് മെയില്‍, ഹരികൃഷ്ണന്‍സ്, നരസിംഹം, ട്വന്റി ട്വന്റി തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. രണ്ട് സൂപ്പര്‍സ്റ്റാറുകളെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം അരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു ചിത്രം മിസ്സായിപ്പോയി.

    മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍. മോഹന്‍ലാലിനൊപ്പം തല്യപ്രാധാന്യമുള്ള മറ്റൊരു വേഷവുമായി പ്രകാശ് രാജും ചിത്രത്തിലുണ്ടായിരുന്നു. ആനന്ദന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അവതരിച്ചപ്പോള്‍ തമിഴ് ശെല്‍വന്‍ എന്ന കഥാപാത്രമായി പ്രകാശ് രാജും എത്തി.

    mammootty-tmizhselvan

    എന്നാല്‍ പ്രകാശ് രാജിന് പകരം ഈ വേഷം ചെയ്യാന്‍ മണിരത്‌നം ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറിനെയായിരുന്നത്രെ. മറ്റാരെയുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയെ. ചിത്രത്തിന്റെ കഥ മമ്മൂട്ടിയോട് പറയുകയും അദ്ദേഹം സമ്മതം മൂളുകയും ചെയ്തതായിരുന്നു. തമിഴ് ശെല്‍വന്റെ ഗെറ്റുപ്പില്‍ മമ്മൂട്ടിയുടെ ട്രെയലര്‍ ഫോട്ടോയും എടുത്തിട്ടുണ്ട്.

    എന്നാല്‍ പിന്നിടെന്തുകൊണ്ടോ അത് നടന്നില്ല. മമ്മൂട്ടിയ്ക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ആ വേഷം പ്രകാശ് രാജിന്റെ കയ്യിലെത്തിയത്. അദ്ദേഹം അത് ഭംഗിയായി ചെയ്യുകയും ചെയ്തു.

    ഈ ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എന്നിരിക്കിലും മോഹന്‍ലാലും മമ്മൂട്ടിയും ഇരുവര്‍ക്കുവേണ്ടി ഒന്നിച്ചിരുന്നുവെങ്കില്‍ സിനിമാ ചരിത്രത്തില്‍ അതൊരു സംഭവമായേനെ.

    English summary
    Maniratnam approached Mammootty first for Iruvar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X