ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍
ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയിലെ അത്ഭുതങ്ങളിലൊന്നാണ് മണിരത്‌നം എന്ന സംവിധായകന്‍. മലയാളത്തില്‍ വളരെ കുറഞ്ഞ നടന്മാര്‍ക്ക് മാത്രമെ മണിരത്‌നത്തിന്റെ സിനിമകളില്‍ ഭാഗമാകാന്‍ കഴിഞ്ഞിട്ടുള്ളൂ. പുതു തലമുറയില്‍പ്പെട്ടവര്‍ക്കാര്‍ക്കും അത്തരമൊരു അവസരം കിട്ടിയിരുന്നില്ല.
പക്ഷെ അടത്തിടെ ഫഹദ് ഫാസില്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാര്യത്തോട് അടുത്തപ്പോഴല്ലേ അറിഞ്ഞത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'മണിരത്‌നം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഫഹദ് നായകനാകുന്നത് എന്ന്.

ഫഹദ് ഫാസിലിനല്ല, ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനാണ് ആ അവസരം വന്നിരിക്കുന്നത്. ഇത് ഫഹദിനെ കുറിച്ച് പറഞ്ഞതു പോലെയല്ല. ശരിക്കും ദുല്‍ഖര്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന്.
അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ടിട്ടാണത്രെ മണിരത്‌നം തന്റെ അടുത്ത ചിത്രത്തിലേക്ക് ദുല്‍ഖറിനെ കാസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ ഡെയ്‌സിലെയും വിക്രമാദിത്യനിലെയും ദുല്‍ഖറിന്റെ കഥാപാത്രം കുറച്ചുകൂടെ താരത്തെ പ്രേക്ഷകരുമായി അടുപ്പിച്ചു നിര്‍ത്തിയിരിക്കുകയാണിപ്പോള്‍.
ദുല്‍ഖറിന്റെ പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായി മമ്മൂട്ടിയ്ക്കും മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രജനികാന്തിനൊപ്പം 'തലപ്പതി' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്.


Click it and Unblock the Notifications