സുനന്ദ പുഷ്‌കറായി മനീഷ എത്തുന്നു
മുന്‍ കേന്ദ്രമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം ഇനി വെള്ളിത്തിരയിലേക്ക്. സുനന്ദയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ഈ സിനിമ തമിഴിലും കന്നടയിലുമാണ് നിര്‍മ്മിക്കുന്നത്.
ഒരു മെല്ലിയ കോഡു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്ന് എഎംആര്‍ രമേശ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും രമേശാണ്.

ചിത്രത്തില്‍ മനീഷ കൊയ്‌രാളയാകും സുനന്ദയുടെ വേഷം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്‍, ശ്യാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇളയരാജയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. കുപ്പി, വനയുദ്ധം തുടങ്ങിയ എഎംആര്‍ രമേശിന്റെ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു


Click it and Unblock the Notifications











