»   » കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന്‍ ഹനീഫ അന്ന് പട്ടിണി ഇരുന്നു

കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന്‍ ഹനീഫ അന്ന് പട്ടിണി ഇരുന്നു

Written By:
Subscribe to Filmibeat Malayalam

ഇന്നത്തെ പോലെ അന്ന് സിനിമയില്‍ ഇറങ്ങാന്‍ കുറുക്ക് വഴികളൊന്നുമില്ല. അറുപതുകളിലു എഴുതുകളിലും എണ്‍പതുകളിലുമെല്ലാം സിനിമാ സ്വപ്‌നങ്ങളുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ മദ്രാസ് നഗരത്തില്‍ അലഞ്ഞ് നടന്നിരുന്നു. സിനിമാ സ്വപ്‌നം മദ്രാസില്‍ പൂവണിയും എന്നാണ് വിശ്വാസം.

അങ്ങനെയാണ് കൊച്ചിന്‍ ഹനീഫയും മണിയന്‍ പിള്ളരാജുവുമൊക്കെ മദ്രാസില്‍ എത്തിയത്. ഇത്തരത്തില്‍ എത്തുന്ന ചെറുപ്പക്കാരൊക്കെ മദ്രാസിലെ ഉമലോഡ്ജിലാണ് താമസിച്ചിരുന്നത്.

 cochin-haneefa-maniyan-pillai-raju

ചില സിനിമകളിലൊക്കെ കൊച്ചു കൊച്ചു വേഷങ്ങളൊക്കെ ചെയ്ത് കൊച്ചിന്‍ ഹനീഫയും മണിയന്‍ പിള്ള രാജുവും നല്ല അവസരങ്ങള്‍ക്കായി കാത്തിരുന്നു. കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ഞെരുങ്ങിയാണ് ഉമാ ലോഡിജില്‍ കഴിഞ്ഞു പോയത്.

അന്നൊരു ദിവസം പുറത്തേക്ക് പോകാന്‍ നേരം രാജു ഹനീഫയോട് പത്ത് രൂപ കടം ചോദിച്ചു. ഒന്നും പറയാതെ കൈയ്യിലുണ്ടായിരുന്ന പത്ത് രൂപ ഹനീഫ എടുത്ത് രാജുവിന് കൊടുക്കുകയും ചെയ്തു.

മണിയന്‍ പിള്ള രാജു മടങ്ങി വരുമ്പോള്‍ കൊച്ചിന്‍ ഹനീഫ ഊണ് കഴിക്കാതെ മുറിയില്‍ തന്നെ ഇരിക്കുകയായിരുന്നു. എന്താ കഴിക്കാന്‍ പോകാത്തത് എന്ന് ചോദിച്ചപ്പോള്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞുവത്രെ, 'എന്റെ കൈയ്യിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്' എന്ന്. ആ മറുപടിയില്‍ മണിയന്‍ പിള്ള രാജുവിന് കരയാതിരിക്കാന്‍ കഴിഞ്ഞില്ല.

കടപ്പാട്; മെട്രോമാറ്റിനി

English summary
Maniyan Pilla Raju abouy Cochin Haneefa
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam