പത്താം ചിത്രവുമായി നിര്‍മാതാവ് മണിയന്‍പിള്ള

By Nirmal Balakrishnan

പത്താം സിനിമ നിര്‍മിക്കുന്ന തിരക്കിലാണ് നടന്‍ മണിയന്‍പിള്ള രാജു. പൃഥ്വിരാജും ബിജുമേനോനും നായകരാകുന്ന പാവാടയാണ് രാജുവിന്റെ പത്താമത്തെ സിനിമ. മോഹന്‍ലാല്‍ നായകനായ ഹലോ മൈഡിയര്‍ റോങ് നമ്പര്‍ ആണ് രാജുവിന്റെ ആദ്യചിത്രം.

തുടര്‍ന്ന് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതിപൊട്ടുംതൊട്ട്, അനന്തഭദ്രം, ചോട്ടാ മുംബൈ, ഒരു നാള്‍ വരും, ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈ എന്നവിയാണ് രാജു നിര്‍മിച്ച മറ്റു ചിത്രങ്ങള്‍. ഇതില്‍ ഏറ്റവുമധികം ലാല്‍ നായകനായ ചിത്രങ്ങളാണുള്ളത്. രാജുവിന് ഏറ്റവും ലാഭമുണ്ടാക്കിക്കൊടുത്തതും ലാല്‍ ചിത്രങ്ങള്‍ തന്നെ. ചോട്ടാ മുംബൈ, വെള്ളാനകളുടെ നാട്, ഒരു നാള്‍ വരും എന്നിവയാണ് രാജു എന്ന നിര്‍മാതാവിന്റെ കീശ വീര്‍പ്പിച്ച ചിത്രങ്ങള്‍. അഞ്ചു ചിത്രങ്ങളിലാണ് ലാല്‍ നായകനായത്.

maniyan-pilla-raju

ഒറ്റ ചിത്രത്തിലേ മമ്മൂട്ടി നായകനായുള്ളൂ. അനശ്വരം. അത് രാജുവിന് നഷ്ടമുണ്ടാക്കിയ ചിത്രമാണ്. നടി ശ്വേതാമേനോന്റെ ആദ്യചിത്രവും ഇതായിരുന്നു. പൃഥ്വി നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് പാവാട. അനന്തഭദ്രമായിരുന്നു രാജു നിര്‍മിച്ച ആദ്യ പൃഥ്വിരാജ് ചിത്രം.

മാര്‍ത്താണ്ഡന്‍ ആണ് പാവാട സംവിധാനം ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം കഌറ്റസ് എന്ന ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിപിന്‍ ചന്ദ്രന്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. പുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും അഭിനയിക്കുന്നുണ്ട്. നെടുമുടിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X