മണിയൻ പിള്ള രാജുവിനോട് ഷക്കീലയ്ക്ക് പ്രണയം? നൽകിയ പ്രണയ ലേഖനത്തിനെ കുറിച്ച് തുറന്നടിച്ച് താരം...

നടനു നിർമാതാവുമായ മണിയൻ പിളള രാജുവിനോട് തനിയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും ഇഷ്ടം കൂടിയപ്പോൾ അദ്ദേഹത്തിന് ഒരു പ്രണയലേഖനം അയച്ചു കൊടുത്തുവെന്നും ഷക്കീല പറഞ്ഞു.

ഒരു വലിയ തലമുറയുടെ ഹരമായിമാറിയ നടിയാണ ഷക്കീല. ബിഗ്രേയിഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ വൻ ചലനം സൃഷ്ടിക്കാൻ താരത്തിന് കഴി‍ഞ്ഞിരുന്നു. ഒരുപാട് പേരുടെ സ്വപ്നനനായികയായിരുന്നു ഷക്കീല. എന്നാൽ ഷക്കീലയുടെ മനസ്സിനെ സ്വാദീനിച്ചത് മലയാളി നടനും നിർമാതാവുമായ മണിയൻ പിളള രാജുവായിരുന്നു. അത് ഷക്കീല തുറന്നു പറയുകയും ചെയ്തിരുന്നു.

shakeela

നടനു നിർമാതാവുമായ മണിയൻ പിളള രാജുവിനോട് തനിയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും ഇഷ്ടം കൂടിയപ്പോൾ അദ്ദേഹത്തിന് ഒരു പ്രണയലേഖനം അയച്ചു കൊടുത്തുവെന്നും ഷക്കീല പറഞ്ഞു. മണിയൻ പിളള രാജു നിർമിച്ച ഛോട്ട മുംബൈ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു തനിയ്ക്ക് അദ്ദേഹത്തിനോട് പ്രണയം തോന്നിയതെന്നും താരം അന്ന് പറഞ്ഞിരുന്നു. ഛോട്ട മുംബൈയിൽ അഭിനയിക്കുന്ന സമയം അമ്മയ്ക്ക് അസുഖം കൂടുകയായിരുന്നു. ശസ്ത്രക്രീയ്ക്ക് പണം ആവശ്യമായി വന്നപ്പോൾ തന്റെ പ്രതിഫലം മുൻകൂറായി നൽകി. അതിനു ശേഷമാണ് അദ്ദേഹത്തിനോട് തനിയ്ക്ക് വല്ലാത്ത അടുപ്പം തോന്നിയതെന്നും ഷക്കീല പറഞ്ഞു.

എന്നാൽ ഷക്കീല അയച്ച പ്രണയ ലേഖനത്തെ കുറിച്ച് ചോദിച്ചപ്പോൾ മണിയൻ പിളള ചിരിക്കുകയായിരുന്നു.ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നൽകിയ കാര്യം സത്യമാണ്. എന്നാൽ, അവർക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവർ സ്വന്തം വാഹനത്തിലാണ് ലൊക്കേഷനിൽ എത്തുന്നത്.ഷൂട്ട് കഴിഞ്ഞാൽ മടങ്ങി പോകുകയും ചെയ്യും.അവർ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ലെന്നു താരം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X