»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സ് രംഗത്ത് വരണം!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാന്‍സ് രംഗത്ത് വരണം!

Posted By: Sanviya
Subscribe to Filmibeat Malayalam

അങ്ങനെ ഒറ്റ പുതിയ മലയാള സിനിമ പോലും കാണാതെ ആരാധകര്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു. ബോളിവുഡ് ചിത്രമായ ദംഗല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ബോക്‌സോഫീസില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ക്രിസ്തുമസ് റിലീസിനായി കാത്തു കാത്തിരുന്ന സംവിധായകരുടെ സ്വപ്‌നം പെട്ടിയ്ക്കകത്തും. ഇതാണ് സിനിമാ പ്രേമികളുടെയും സിനിമാക്കാരുടെയും ഇപ്പോഴത്തെ അവസ്ഥ.

അപ്രതീക്ഷിതമായി നടത്തിയ തിയേറ്ററുടമകളുടെ സമരം തന്നെയായിരുന്നു കാരണം. സിനിമാക്കാരില്‍ പലരും സമരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തിക്കാനായി കാത്തു വച്ചിരുന്ന പുതിയ ചിത്രങ്ങളുടെ സംവിധായകര്‍ തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും തുറന്ന് പറഞ്ഞു. പക്ഷേ തിയേറ്ററുടമകളുടെ കടുംപിടിത്തത്തില്‍ മാറ്റമില്ല.

ഇക്കാര്യത്തില്‍ നടന്‍ മണിയന്‍പിള്ള രാജു പ്രതികരിച്ചു. ജയറാം ഫാന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടര്‍ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് മണിയന്‍പിള്ള രാജു നിലവിലെ സിനിമാ സമരത്തെ കുറിച്ച് സംസാരിച്ചത്.

ആരാധകര്‍ പ്രതികരിക്കണം

മലയാള സിനിമകളെ മാറ്റി നിര്‍ത്തി അന്യ ഭാഷ ചിത്രം മാത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ സിനിമ തിയേറ്റര്‍ ഉടമകളുടെ കടും പിടിതത്തോട് ഇവിടെയുള്ള ആരാധകര്‍ പ്രതികരിക്കുന്നില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം.

തമിഴ്‌നാട്ടിലാണെങ്കില്‍

ഈ ഒരു അവസ്ഥ തമിഴ്‌നാട്ടിലാണെങ്കില്‍ എന്താകുമെന്ന് ആലോചിച്ച് നോക്കു. ഇവിടെയുള്ള ആരാധകര്‍ മലയാള സിനിമ ഒഴിവാക്കിയുള്ള തീരുമാനത്തിനെതിരെ പ്രതികരിക്കണമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

കലണ്ടര്‍ പ്രകാശനം ചെയ്തു

ജയറാം ഫാന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ കലണ്ടര്‍ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് മണിയന്‍പിള്ള രാജു തിയേറ്ററുടമാ അസോസിയേഷന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ചത്.

മാറ്റി വച്ച ചിത്രങ്ങള്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി,ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളാണ് ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍. പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചില്ല.

English summary
Maniyan pillai raju about cinema strike.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam