മമ്മൂട്ടിക്കൊപ്പം എന്നേയും നിര്‍ത്താമായിരുന്നു, പഴശ്ശിരാജ കണ്ട് സങ്കടം പറഞ്ഞ മണിയന്‍പിള്ള രാജു
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് മണിയന്‍പിള്ള രാജു. മണിയന്‍പിള്ളയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു ഈ പേര് അദ്ദേഹത്തിന് ലഭിച്ചത്. അത് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍നിര സംവിധായകന്‍മാരില്‍ മിക്കവര്‍ക്കൊപ്പവും താരം പ്രവര്‍ത്തിച്ചിരുന്നു.
ഹരിഹരനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല മണിയന്‍പിള്ള രാജുവിന്. ആദ്യമായി ചാന്‍സ് ചോദിച്ചത് അദ്ദേഹത്തോടാണെന്ന് മണിയന്‍പിള്ള രാജു പറയുന്നു. തന്റെ ആഗ്രഹം ഇന്നുവെ അദ്ദേഹം സാധിപ്പിച്ച് തന്നിട്ടില്ല. പഴശ്ശിരാജയിലൂടെ അത് നടക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതും സാധിക്കാതെ പോവുകയായിരുന്നു.
അതില്‍ നിരവധി ഭടന്മാര്‍ക്കിടയില്‍ ഒരു കുന്തമെങ്കിലും പിടിപ്പിച്ച് അദ്ദേഹത്തിന് എന്നെ നിര്‍ത്താമായിരുന്നു. പക്ഷേ അതും ചെയ്തില്ല. ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവച്ചു കൊണ്ട് മണിയന്‍ പിള്ള രാജു പറയുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി ആദ്യം സമീപിച്ചത് ഹരിഹരന്‍ സാറിനെയാണ്. പക്ഷേ അദ്ദേഹം എനിക്ക് അവസരങ്ങള്‍ നല്‍കിയില്ല. കാണുമ്പോഴോക്കെ എന്തെങ്കിലും വേഷം തരാമെന്നു പറഞ്ഞു. പക്ഷേ അത് നടക്കാതെ പോയി. ഇനി ഹരിഹരന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാമെന്ന പ്രതീക്ഷ ഒരിക്കലും ഇല്ല.
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു പഴശ്ശിരാജ. മമ്മൂട്ടിയുടെ അസാധ്യ പ്രകടനത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. അഭിനയിച്ചവര്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ചിത്രം. കനിഹയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാരണം 'പഴശ്ശിരാജ'യില്‍ നൂറ്റിയൊന്ന് പേര്‍ കുന്തവും പിടിച്ച് നില്‍ക്കുമ്പോള്‍ അതില്‍ ഒരാള്‍ ആയിട്ടെങ്കിലും അദ്ദേഹത്തിന് എന്നെ ഉള്‍പ്പെടുത്തമായിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നത് എനിക്ക് അത്ര വലിയ മോഹമായിരുന്നു. ഇനി എന്തായാലും ഹരിഹരന്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ലാസ്റ്റ് ചാന്‍സ് 'പഴശ്ശിരാജ'യായിരുന്നു. അതിലും എന്നെ വിളിക്കാതെ ഇരുന്നപ്പോള്‍ എല്ലാം പ്രതീക്ഷയും ഇല്ലാതെയായെന്നും മണിയന്‍പിള്ള രാജു പറയുന്നു.


Click it and Unblock the Notifications











