»   » മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

Posted By:
Subscribe to Filmibeat Malayalam

അനാര്‍ക്കലി എന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ മിയ ജോര്‍ജ്ജ്. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമാണ് മിയ അഭിനയിച്ചിരിയ്ക്കുന്നത്.

അനാര്‍ക്കലിയുടെ റിലീസിന് മുമ്പേ മറ്റൊരു പൃഥ്വി ചിത്രം കൂടെ മിയയ്ക്ക് കിട്ടിയിരുന്നു. അനൂപ് മേനോനും പൃഥ്വിരാജും മുഖ്യ വേഷത്തിലെത്തുന്ന ജി മാര്‍ത്താണ്ഡന്റെ പാവാടയില്‍ നായികയായി അഭിനയിക്കുന്നത് മിയയാണ്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജ് പറയുന്നു, തുടര്‍ന്ന് വായിക്കൂ...


മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

മണിയന്‍ പിള്ള രാജു ഉള്ളതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് വലിയ പ്രയാസമായി തോന്നിയതേ ഇല്ലെന്നാണ് മിയ പറയുന്നത്. ശരിക്കും അദ്ദേഹം ചിരിപ്പിച്ച് ഒരു ആശ്വാസം നല്‍കുമത്രെ.


മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

സെറ്റില്‍ എല്ലാവരും രാജു അങ്കിള്‍ വരുന്നതും കാത്തിരിയ്ക്കും. വന്ന് കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താതെ തമാശയാണ്- മിയ പറയുന്നു


മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

ടീമിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലൊരു സൗഹൃദം രൂപപ്പെട്ടു. പ്രത്യേകിച്ചും പൃഥ്വിരാജും അനൂപ് മേനോനുമായി. ജോലിയില്‍ ഇരുവരും നല്ലപോലെ സഹായിക്കുമെന്നും മിയ പറഞ്ഞു.


മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

ഒരു പുസ്തകം കൈയ്യിലില്ലാതെ അനൂപ് മേനോനെ കാണാറേ ഇല്ലത്രെ. ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ച് ചോദിച്ചാലും അദ്ദേഹത്തിനറിയാമായിരിക്കും എന്നാണ് മിയ പറയുന്നത്.


മണിയന്‍ പിള്ള രാജുവിനെ കുറിച്ച് മിയ ജോര്‍ജിന് പറയാനുള്ളത്

പൃഥ്വിരാജിനൊപ്പം ഇത് മൂന്നാമത്തെ ചിത്രമാണ് മിയയ്ക്ക്. നേരത്തെ മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പൃഥ്വിയ്‌ക്കൊപ്പം അഭിനയിച്ച അനാര്‍ക്കലിയാണ് മിയയുടെ അടുത്ത ചിത്രം


English summary
The cast of the Prithviraj-starrer Pavada seems to have had a jolly time filming it. Miya tells us shooting for the movie hardly felt like work at all, thanks to Maniyanpilla Raju, who was the comic relief.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam