»   » കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

Posted By: Sanviya
Subscribe to Filmibeat Malayalam

1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. മോഹന്‍ലാല്‍, നെടുമുടി വേണു, ശ്രീനിവാസന്‍ ഗൗതമി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു രസകരമായ സംഭവം. ആ സമയത്ത് ലൊക്കേഷനില്‍ പോലും ആരും ഈ സംഭവം അറിഞ്ഞിരുന്നില്ല.  മണിയന്‍പിള്ള രാജു പറയുന്നു.

ഷൂട്ടിങ് ഇടവേളയില്‍ താനും ജഗദീഷും കതിര്‍മണ്ഡപത്തിന്റെ അടുത്തു കൂടെ നടന്ന് പോകുകയായിരുന്നു. അപ്പോഴതാ മണ്ഡപത്തിന്റെ ഒരു വശത്ത് നായിക ഗൗതമിയുടെ ആയ(ലക്ഷ്മി) കിടന്ന് ഉറങ്ങുന്നു. ഞാന്‍ അവിടെ നിന്നു. ഒരു സൂത്രപണി ഒപ്പിക്കാമെന്ന് കരുതി ലക്ഷ്മിയുടെ പിന്നില്‍ തോണ്ടി. സംഭവിച്ചത് ഇങ്ങനെ.. തുടര്‍ന്ന് വായിക്കൂ...

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ഞാന്‍ അവിടെ നിന്നത് ജഗദീഷ് അറിഞ്ഞില്ല. ഏകദേശം എന്നേക്കാള്‍ പത്തടിയോളം മുമ്പിലായിരുന്നു.

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ലക്ഷ്മിയുടെ പിന്നില്‍ ഒരു തോണ്ട് കൊടുത്ത ശേഷം ഞാന്‍ മണ്ഡപത്തിന്റെ പിന്നില്‍ ഒളിച്ചു നിന്നു.

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ലക്ഷ്മി എഴുന്നേറ്റു നോക്കുമ്പോള്‍ ജഗദീഷ് കുണുങ്ങി കുണുങ്ങി നടന്ന് പോകുന്നു. ലക്ഷ്മി എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. ജഗതീഷ് ഇതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ഞാന്‍ പെട്ടന്ന് ലക്ഷ്മിയുടെ മുമ്പിലേക്ക് വന്നിട്ട് ചോദിച്ചു. എന്താ പറയുന്നത്(തമിഴില്‍) ഞാന്‍ ഇവിടെ കിടന്നുറങ്ങുകയായിരുന്നു. എന്റെ പിന്നില്‍ വന്ന് തോണ്ടിയിട്ട് പോകുന്നു.

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ചിരി അടക്കി പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു സ്വഭാവം അയാള്‍ക്കുള്ളതാണ്. ലൊക്കേഷനില്‍ പലര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എന്തു ചെയ്യാനാണ് പുറത്തറിഞ്ഞാല്‍ നാണക്കേടല്ലേ. ലക്ഷ്മി പറഞ്ഞു. ഇല്ല സാര്‍ ഞാന്‍ ആരോടും പറയില്ല.

കാണുന്നവരെയൊക്കെ തോണ്ടുന്ന ജഗദീഷിന്റെ സ്വഭാവം, നാണക്കേട്.. ആരോടും പറയേണ്ടന്ന് മണിയന്‍പിള്ള രാജു

ഈ സംഭവം ഇതുവരെ ജഗദീഷ് അറിഞ്ഞിട്ടില്ലെന്ന് മണിയമ്പിള്ള രാജു പറയുന്നു.

English summary
Maniyanpilla Raju about happend in His Highness Abdullah shooting location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam