»   » മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഗണേഷിനെ പിന്തുണച്ച് പ്രചരണത്തിനായി മോഹന്‍ലാല്‍ പോയതിന്റെ പേരില്‍ നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചു. അമ്മയിലെ അംഗങ്ങള്‍ മത്സരിച്ചാല്‍ ആരും പക്ഷം ചേരരുതെന്ന് നേരത്തെ സംഘടനയില്‍ തീരുമാനിച്ചതാണ്. എന്നിട്ടും സംഘടനയുടെ തീരുമാനങ്ങളെ മറികടന്ന് മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതാണ് സലിം കുമാറിന്റെ രാജിയ്ക്ക് പിന്നില്‍.

എന്നാല്‍ സംഘടനയില്‍ നിന്ന് സലിം കുമാര്‍ രാജി വച്ചത് സ്വകാര്യ പ്രശ്‌നങ്ങളാണെന്ന് മണിയന്‍പിള്ള രാജു. സലിം കുമാറിന്റെ രാജിയില്‍ അമ്മ സംഘടന ഇടപ്പെടില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മത്സരിക്കുവരെ പിന്തുണയ്ക്കാന്‍ പാടില്ലെന്ന് സംഘടന തീരുമാനിച്ചിട്ടില്ലെന്നും മണിയന്‍പിള്ള രാജു കൂട്ടി ചേര്‍ത്തു. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

ഗണേഷ് കുമാറിന് പിന്തുണച്ച് മോഹന്‍ലാല്‍ പത്താനപുരത്ത് പ്രചരണത്തിന് പോയതില്‍ പ്രതിഷേധിച്ചാണ് സലിം കുമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജി വച്ചത്.

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

അമ്മ സംഘടനയില്‍ ഒരു അലിഖിത നിയമമുണ്ട്. ആ നിയമം ലംഘിച്ച് മോഹന്‍ലാല്‍ പ്രചരണത്തിന് പോകാന്‍ പാടില്ലായിരുന്നു. അതും സംഘടനയുടെ ഭാരവാഹി കൂടിയാണ് മോഹന്‍ലാല്‍.

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

ലാല്‍ വോട്ട് ചോദിക്കാന്‍ പോയതിന്റെ വിഷമത്തിലാണ് സലിം കുാമര്‍ രാജി വച്ചത്. സലിം കുമാറിന് മാത്രമല്ല, സംഘടനയിലെ പലരെയും വേദനിപ്പിക്കുന്നതാണെന്നും ജഗദീഷ് പറഞ്ഞു.

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

സലിം കുമാര്‍ രാജി വച്ചത് സ്വകാര്യ പ്രശ്‌നങ്ങളാണെന്ന് മണിയന്‍പിള്ള രാജു പറയുന്നു. അമ്മയുടെ സംഘടനാ യോഗങ്ങളില്‍ പ്രചരണത്തിന് പോകരുതെന്നും മത്സരിക്കുന്ന താരങ്ങളെ പിന്തുണയ്ക്കരുതെന്നുമുള്ള തീരുമാനം എടുത്തിട്ടില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു.

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

ഗണേഷിനോടുള്ള വ്യക്തിപരമായ അടുപ്പകൊണ്ടാകാം മോഹന്‍ലാല്‍ എത്തിയതെന്നും ഭീമന്‍ രഘു പറയുന്നു. സലിം കുമാറിന്റെ രാജിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഭീമന്‍ രഘു പറയുന്നു.

മോഹന്‍ലാല്‍ പ്രചരണത്തിന് പോയത്, സലിം കുമാറിന്റെ രാജി താരങ്ങള്‍ പ്രതികരിക്കുന്നു

രാഷട്രീയം നോക്കാതെ വ്യക്തി ബന്ധം നോക്കി പ്രചരത്തിന് പോകുന്നതിനെ വിലക്കാന്‍ കഴിയില്ലെന്ന് ഇന്നസെന്റ് പറയുന്നു.

English summary
Maniyanpilla Raju about Salim Kumar resign from amma.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam