നമ്പൂതിരി യുവാവ് 43 ടീസര്‍ ശ്രദ്ധേയമാകുന്നു
എണ്‍പതുകളിലും തൊണ്ണൂറുകളിലും നായകനായും സഹനടനായുമെല്ലാം തിളങ്ങി നിന്ന് കോമഡിയിലും സ്വന്തമായൊരു ശൈലിയുണ്ടാക്കിയെടുത്ത നടനാണ് മണിയന്‍പിള്ള രാജു.
പക്ഷേ കഴിഞ്ഞ കുച്ചുകാലമാണ് അഭിനയത്തില്‍ രാജു അത്ര സജീവമല്ല, പക്ഷേ നിര്‍മ്മാണമുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ രാജുവിന്റെ സാന്നിധ്യമുണ്ട്. ഒപ്പം ചാനലുകളിലെ കോമഡി ഷോകളിലെ ജൂറിയംഗമായും നമ്മള്‍ പലപ്പോഴും രാജുവിനെ കണ്ടു. ഇപ്പോള്‍ നമ്പൂതിരി യുവാവ് @43 എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു നായകനായി എത്തുകയാണ്.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
തീര്‍ത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് നര്‍മ്മത്തിന്റെ മേമ്പൊടിയുമായി എത്തുന്ന നമ്പൂതിരി യുവാവില്‍ മണിയന്‍പിള്ള രാജു എത്തുന്നത്. ജയന്തന്‍ എന്നാണ് രാജുവിന്റെ കഥാപാത്രത്തിന്റെ പേര്.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
ചിത്രത്തിന്റെ ഇതിനകം തന്നെ ഇറങ്ങിക്കഴിഞ്ഞ ടീസര്‍ ശ്രദ്ധേയമാകുന്നുണ്ട്. യുവതലമുറയാണ് ടീസറില്‍ ആകൃഷ്ടരായിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ അനിമേഷന്‍ വിദ്യ ഉപയോഗിച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നാല്‍പ്പത്തിമൂന്നുകാരനെ വിവാഹം ചെയ്യാന്‍ തയ്യാറാണോയെന്ന ചോദ്യത്തോട് പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നതിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
മഹേഷ് ശര്‍മ്മയെന്ന നവാഗത സംവിധായകനാണ് ഈ ചിത്രമൊരുക്കുന്നത്. തിരക്കഥയും മഹേഷിന്റേത് തന്നെയാണ്. ടീസര്‍ യുവാക്കള്‍ ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് മഹേഷ് പറയുന്നു.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
പുതുമുഖമായ ധനശ്രീ രഘുറാമാണ് ചിത്രത്തില്‍ രാജുവിന്റെ നായികയായി എത്തുന്നത്.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
ടിനി ടോം, സുരേഷ് മേനോന്‍, നന്ദു, ജയന്‍, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടിഎന്‍ അശോക് കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്.

നമ്പൂതിരി യുവാവ് ടീസര്‍ സൂപ്പര്‍
1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് രാജു ആദ്യമായി നായകവേഷമിട്ടത്. ഇതോടെ കഥാപാത്രത്തിന്റെ പേര് രാജുവിന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.


Click it and Unblock the Notifications