twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാവാടയുടെ വിജയം: പൃഥ്വി ഫാന്‍സിനൊപ്പം ഡാന്‍സ് ചെയ്ത് മണിയന്‍പിള്ള രാജുവിന്റെ ആഘോഷം

    By Aswini
    |

    അങ്ങനെ പൃഥ്വി ഈ വര്‍ഷത്തെ ഹിറ്റ്‌ലിസ്റ്റ് തുറന്നു. പാവാട എന്ന വിജയത്തിന്റെ സന്തോഷം ആഘോഷിക്കുകയാണ് ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതില്‍ ഏറ്റവും സന്തോഷം നിര്‍മാതാവിനാവും എന്ന് പറയേണ്ടല്ലോ.

    അതെ മണിയന്‍പിള്ള രാജുവിന് തന്നെ, പാവാടയുടെ വിജായാഘോഷനത്തിനിടെ മണിയന്‍പിള്ള രാജു ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. തിരുവനന്തപുരം ശ്രീകുമാര്‍ ശ്രീ വിശാഖ് തിയേറ്റര്‍ കോംപ്ലക്‌സിലില്‍ ആദ്യ ഷോ കണ്ടശേഷമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ ആനന്ദനൃത്തം. കാണൂ...

     പിള്ളയുടെ നിര്‍മാണം

    പാവാടയുടെ വിജയം: പൃഥ്വി ഫാന്‍സിനൊപ്പം ഡാന്‍സ് ചെയ്ത് മണിയന്‍പിള്ള രാജുവിന്റെ ആഘോഷം

    ഹെലോ മൈഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രത്തിലൂടെയാണ് മണിയന്‍പിള്ള രാജു നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞത്. തുടര്‍ന്ന് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, കണ്ണെഴുതി പൊട്ടുംതൊട്ട്, അനന്തഭദ്രം, ചോട്ടാ മുംബൈ, തുടങ്ങി ഇപ്പോള്‍ പാവാട വരെ എത്തിയിരിക്കുന്നു.

     പാവാടയില്‍

    പാവാടയുടെ വിജയം: പൃഥ്വി ഫാന്‍സിനൊപ്പം ഡാന്‍സ് ചെയ്ത് മണിയന്‍പിള്ള രാജുവിന്റെ ആഘോഷം

    പാവാട നിര്‍മിച്ചതിനൊപ്പം മണിയന്‍പിള്ള രാജു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിയ്ക്കുന്നു.

    പൃഥിയെ നാകനാക്കാന്‍

    പാവാടയുടെ വിജയം: പൃഥ്വി ഫാന്‍സിനൊപ്പം ഡാന്‍സ് ചെയ്ത് മണിയന്‍പിള്ള രാജുവിന്റെ ആഘോഷം

    പൃഥ്വിയെ നാകനാക്കി ഒരു സിനിമ ഒരുക്കുക എന്നത് മണിയന്‍പിള്ള രാജുവിന്റെ ആഗ്രഹമായിരുന്നു. അങ്ങനെ നാലോളം തിരക്കഥയുമായി പൃഥ്വിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ നടന്‍ സംതൃപ്തനല്ലതിരുന്നതിനാല്‍ എല്ലാം മുടങ്ങുകയുമായിരുന്നു. ഒടുവിലാണത്രെ പാവാടയില്‍ എത്തിയത്

    പാവാടയുടെ വിജയം: പൃഥ്വി ഫാന്‍സിനൊപ്പം ഡാന്‍സ് ചെയ്ത് മണിയന്‍പിള്ള രാജുവിന്റെ ആഘോഷം

    ഇത്രയൊക്കെ കഷ്ടപ്പെട്ടത് വെറുതെയായില്ല. പൃഥ്വിയെ നായകനാക്കി സിനിമ ചെയ്യുകയും അത് വിജയിക്കുകയും ചെയ്തു. അതിന്റെ സന്തോഷത്തിലാവും ഈ ഡാന്‍സ്. കാണൂ...

    English summary
    Maniyanpilla Raju celebrated the success of Pavada with Prithviraj fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X