»   » ബജറ്റ് താങ്ങാനാവില്ല, ദുല്‍ഖറിന്റെ പുതിയ ചിത്രത്തില്‍ നിന്ന് മണിയന്‍ പിള്ള രാജു, പിന്മാറി

ബജറ്റ് താങ്ങാനാവില്ല, ദുല്‍ഖറിന്റെ പുതിയ ചിത്രത്തില്‍ നിന്ന് മണിയന്‍ പിള്ള രാജു, പിന്മാറി

Posted By: Sanviya
Subscribe to Filmibeat Malayalam


1999ല്‍ പുറത്തിറങ്ങിയ യാത്രാ മൊഴി എന്ന ചിത്രത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. ദുല്‍ഖറും തമിഴ് നടി ധന്‍സികയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത് മണിയന്‍ പിള്ള രാജുവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് മണിയന്‍ പിള്ള രാജു, ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിന്ന് പിന്മാറിയെന്നാണ്. ബജറ്റ് കൂടുതലായതിനാലാണ് രാജു പിന്മാറാന്‍ കാരണം എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

എന്നാല്‍ മണിയന്‍ പിള്ള രാജു, പിന്മാറിയതോടെ പുതിയ കമ്പിനികള്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. ചിത്രത്തിന് ഒമ്പത് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

dulquar-salman

അഞ്ജലി മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ അഞ്ചങ്കോ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് കേട്ടിരുന്നു. എന്നാല്‍ അങ്ങനെ ഒരു പേരിലല്ല തന്റെ പുതിയ ചിത്രമെന്ന് പ്രതികരിച്ചതിന്റെ പിന്നാലെയാണ് അഞ്ജലി മേനോന്റെ തിരക്കഥയിലുള്ള ദുല്‍ഖര്‍ ചിത്രത്തെ കുറിച്ച് പ്രതാപ് പോത്തന്‍ പറയുന്നത്.

രാജീവ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. മണിരത്‌നം ചിത്രമായ കടലിന് ശേഷം രാജീവ് മേനോന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

English summary
Maniyanpilla Raju rejected Prathab Pothan's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam