ഒരു സൈക്കിള്‍ പോലും മുട്ടിയിട്ടില്ല! അത്രയും കെയര്‍ഫുളാണ്! സത്യം തെളിഞ്ഞതില്‍ ആശ്വാസമെന്ന് മണിയന്‍പിള്ള രാജു

കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ ആശ്വാസത്തിലാണ് മണിയന്‍പിള്ള രാജു. ബൈക്ക് ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയെന്നായിരുന്നു ആളുകളൊക്കെ പറഞ്ഞത്. മദ്യലഹരിയിലായിരിക്കാം എന്നൊക്കെ പറയുന്നതും കേട്ടിരുന്നു. സിസിടിവി വിഷ്വല്‍ വന്നതോടെ എല്ലാം തെളിഞ്ഞല്ലോയെന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞില്ലേ. എന്നെ ആവശ്യമില്ലാതെ പല മീഡിയക്കാരും പലതും പറയുകയായിരുന്നു.

സത്യം തെളിയിക്കാന്‍ നമ്മുടെ നാട്ടില്‍ അതിനുള്ള ടെക്‌നോളജിയുണ്ട്. പലയിടത്തും സിസിടിവി ക്യാമറകള്‍ വെച്ചിട്ടുണ്ട്. ഞാന്‍ ഒരു ഫംഗ്ക്ഷന് പോയതാണ്, ട്രോഫി കൊടുക്കാനായിട്ട്. അതുകഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നാച്ചുറലി വണ്ടികള്‍ പോവുന്നത് കാണുന്നുണ്ടായിരുന്നു. പോവുന്നത് വരെ കാത്ത് നിന്നിരുന്നു. ക്രോസ് ചെയ്യാനായി ടൈം എടുത്ത് നില്‍ക്കുന്നതിനിടയിലാണ് ബൈക്ക് വന്ന് പാഞ്ഞ് ഇടിച്ച് എല്ലാം സംഭവിച്ചത്.

Maniyanpilla Raju latest
Photo Credit: Maniyanpilla Raju / Facebook

ഞാന്‍ തെറ്റുകാരനല്ല എന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായില്ലേ. അവിടെ നിര്‍ത്തിയില്ല എന്നുള്ളത് എന്റെയൊരു ഭയം തന്നെയാണ്. ഒന്നാമത് വയ്യാത്തൊരാളാണ്. ഇപ്പോള്‍ ചിക്കന്‍ഗുനിയയും കൂടെ പിടിച്ചതിന് ശേഷം തീരെ വയ്യ. പിന്നെ രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്ക്. വൈഫ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. എനിക്കൊരു ഭയമുണ്ടായിരുന്നു. ആളുകള്‍ എന്നെ കണ്ടാല്‍ അടിക്കുമോ എന്ന്. ഞാന്‍ ആദ്യം തന്നെ എന്റെ സുഹൃത്തുക്കളെ വിളിച്ച് ഇങ്ങനെയൊരു അപകടം നടന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്യണം എന്നും പറഞ്ഞിരുന്നു. അവരാണ് ആംബുലന്‍സ് വിളിച്ച് പയ്യന്‍മാരെ ആശുപത്രിയിലാക്കിയത്. അതെന്തായാലും ചെയ്യണമല്ലോ, എന്നെക്കൊണ്ട് വയ്യ ഒരാളെ എടുത്ത് വണ്ടിയിലൊന്നും കയറ്റാന്‍. ഞാന്‍ നോക്കിയപ്പോള്‍ അവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും കണ്ടിരുന്നു.

മദ്യപിച്ചോ എന്നുള്ളത് അറിയാനായി സാംപിള്‍ എടുത്തിട്ട് പോയിട്ടുണ്ട്. ഡോക്ടറാണല്ലോ പരിശോധിക്കുന്നത്. 2024ന് ശേഷം ഞാന്‍ കഴിച്ചിട്ടില്ല. അത് ഞാന്‍ പറഞ്ഞതാണ്. ഡോക്ടറെന്തായാലും കള്ളത്തരം കാണിക്കില്ലല്ലോ. എന്തായാലും കേസ് ആവശ്യമാണ്. അവര്‍ക്കും ഇന്‍ഷുറന്‍സുണ്ടാവും, എനിക്കും ഉണ്ടാവും. കേസില്ലാതെ ഔട്ട് ഓഫ് സെറ്റില്‍മെന്റ് ചെയ്യാന്‍ പാടില്ല. എന്തായാലും എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ സന്തോഷം. ആ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. ഇവിടെ ഇന്നലെ രാത്രി മുതല്‍ 25 ഓളം ചാനലുകളുടെ ക്യാമറകളുണ്ടായിരുന്നു. ഞാന്‍ 10 മണിക്ക് ഉറങ്ങുന്ന ആളാണ്. പിന്നെ ഗേറ്റ് തുറന്നില്ല. അതുപോലെ പോലീസ് സ്‌റ്റേഷന്റെ അവിടെയും ആളുകളുണ്ടായിരുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞ് കറക്റ്റായിട്ട് വന്നപ്പോള്‍ ആരുമില്ല. സാധാരണ ഒരാളുടെ നെഗറ്റീവ് പറയാനും, കേള്‍ക്കാനും മാത്രമേ ആളുകളുണ്ടാവുകയുള്ളൂ.

കേസില്‍ ഉള്‍പ്പെടുകയാണെങ്കില്‍ എല്ലാ ന്യൂസും കൊടുക്കും. അവരെ വെറുതെ വിടുകയാണെങ്കില്‍ ഒന്നും പറയില്ല. എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരു സൈക്കിള്‍ പോലും മുട്ടിയിട്ടില്ല. നീ ഇഴഞ്ഞിഴഞ്ഞ് പോവുന്നോ എന്നെല്ലാവരും ചോദിക്കാറുണ്ട്. അത്രയും കെയര്‍ഫുളാണ് ഞാന്‍. വണ്ടിക്ക് ചെറിയ തട്ടലോ, പോറലോ വന്നാല്‍ പോലും സങ്കടം വരുന്ന ആളാണ്. പരിക്കേറ്റവരെ കാണാന്‍ പോയിരുന്നു. മനുഷ്യത്വം വേണമല്ലോ നമുക്ക്. അവര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടുമല്ലോ. അതൊക്കെ പോട്ടെ, എന്റെ വണ്ടിക്ക് ആറേഴ് ലക്ഷത്തിന്റെ പണിയായി. അതിന് ആരേലും സഹായിക്കുമോ ആവോ. എന്തായാലും ആര്‍ക്കും അപകടം ഒന്നും പറ്റിയില്ലല്ലോ. അത് തന്നെ ദൈവാനുഗ്രഹം എന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

More from Filmibeat

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X