ഒരു താരവിവാഹം കൂടി! മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി! 'വീഡിയോ കാണാം!
മലയാള സിനിമയില്‍ മറ്റൊരു താരവിവാഹം കൂടി. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. നിരവധി പേരാണ് അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. മണിയന്‍പിള്ള രാജുവിന്റെ മകനാ യ സച്ചിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സച്ചിന്‍ ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇവരുവരുടേയും കുടുംബത്തിലെ അഇടുത്ത ബന്ധുക്കളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിനിമാമേഖലയിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയായി ജനുവരി 19 ന് വിവാഹ വിരുന്ന് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് വെച്ചാണ് സത്ക്കാരം നടത്തുന്നത്. സച്ചിന്റെ സഹോദരനായ നിരഞ്ജ് അഭിനേതാവാണ്. ഫൈനല്‍സ്, ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ നിരഞ്ജ് വേഷമിട്ടിട്ടുണ്ട്. അച്ഛന് പിന്നാലെയായെത്തിയ മകന് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.

കഴിഞ്ഞ ദിവസമായിരുന്നു കാര്‍ത്തികയുടെ മകന്റെ വിവാഹം നടന്നത്. വിനീതായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അവതാരകയായ മീര നായര്‍, അഭിനേത്രിയും നര്‍ത്തകിയുമായ ഭാമ, ഉത്തര ഉണ്ണി തുടങ്ങിയവരുടെയെല്ലാം വിവാഹനിശ്ചയം നടന്നത് അടുത്തിടെയാണ്. ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയും തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications