ഡിക്കിയില്‍ കിടന്നാല്‍ നൂറ് രൂപ .. പ്രിയന്‍റെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍.. പിന്നീട് നടന്നതോ?

By Nimisha

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും സിനിമയിലെത്തിയപ്പോഴും സൗഹൃദം അതേ പോലെ തുടര്‍ന്നിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവിനെ പരമാവധി ചൂഷണം ചെയ്യാനും പ്രിയദര്‍ശന് സാധിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയവരാണ് ഇവര്‍.

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പൊതു സുഹൃത്താണ് മണിയന്‍പിള്ള രാജു. പ്രിയദര്‍ശന്‍ സംവിധായകനാകുന്നതിനും എത്രയോ മുന്‍പ് തുടങ്ങിയതാണ് ഇവരുടെ സൗഹൃദം. മോഹന്‍ലാലിന്‍രെ കാര്യവും സമാനമാണ്. മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള രസകരമായ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തക സമാഹാരത്തിലാണ് ഇക്കഥ പറയുന്നത്.

കാറിന്റെ ഡിക്കിയില്‍ കിടക്കാന്‍ വെല്ലുവിളി

കാറിന്റെ ഡിക്കിയില്‍ കിടക്കാന്‍ വെല്ലുവിളി

ഉദയാ സ്റ്റുഡിയോയില്‍ നിന്നും ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം താമസിച്ചിരുന്ന ഹോട്ടലായ റെയ്ബാനിലേക്ക് പോകുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ കാറിന്റെ ഡിക്കിയില്‍ ഇരിക്കാന്‍ കഴിയുമോയെന്ന് വെല്ലുവിളിച്ചത്.

മണിയന്‍പിള്ള രാജു ഏറ്റെടുത്തില്ല

മണിയന്‍പിള്ള രാജു ഏറ്റെടുത്തില്ല

പ്രിയദര്‍ശന്റെ വെല്ലുവിളി കേട്ടപ്പോഴേ മണിയന്‍പിള്ള രാജു മിണ്ടാതിരുന്നു. ഇരുട്ടും കുടുസ്സു മുറിയും പേടിയുള്ളതിനാല്‍ ആ ചലഞ്ച് ഏറ്റെടുത്തില്ല. എന്നാല്‍ മോഹന്‍ലാലാവട്ടെ ചാടിക്കേറി ആ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു.

നാല് കിലോ മീറ്ററും നൂറ് രൂപയും

നാല് കിലോ മീറ്ററും നൂറ് രൂപയും

ഹോട്ടലിലേക്ക് നാല് കിലോ മീറ്റര്‍ ദൂരമുണ്ട്. അത്രയും സമയം കാറിന്റെ ഡിക്കിയില്‍ ഇരിക്കാനാണ് പ്രിയന്‍ ആവശ്യപ്പെട്ടത്. നൂറു രൂപയാണ് ഓഫര്‍ ചെയ്തത്. നൂറല്ല ഒരു ലക്ഷം തരാമെന്ന് പറഞ്ഞാല്‍പ്പോലും താന്‍ ചെയ്യില്ലെന്ന് മണിയന്‍പിള്ള മറുപടി നല്‍കി.

മോഹന്‍ലാലിന്റെ മറുപടി

മോഹന്‍ലാലിന്റെ മറുപടി

പ്രിയന്റെ വെല്ലുവിളി ഏറ്റെടുത്ത മോഹന്‍ലാല്‍ കാറിന്റെ ഡിക്കിയില്‍ കയറിയിരുന്നു. ഡിക്കി അടക്കുകയും ചെയ്തു. ഹോട്ടല്‍ എത്തുന്നതിന് മുന്‍പുള്ള വളവില്‍ മുള്ളുവേലിയൊക്കെ ഇട്ട ഒരു ട്രാന്‍സ്‌ഫോമര്‍ ഉണ്ടായിരുന്നു. കൃത്യം അതിനു കൊണ്ടിടിക്കുകയും ആലപ്പുഴ മുഴുവന്‍ വൈദ്യുതി നിലക്കുകയും ചെയ്തു.

ഹോട്ടലിലെത്തിയപ്പോള്‍

ഹോട്ടലിലെത്തിയപ്പോള്‍

ഡ്രൈവിങ്ങിന്റെ കാര്യത്തില്‍ അശ്രദ്ധയുള്ള ആളാണ് പ്രിയദര്‍ശന്‍. തോന്നുന്ന പോലെയാണ് വണ്ടിയോടിക്കുന്നത്. ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചതിന്റെ ടെന്‍ഷനില്‍ ഹോട്ടലിലെത്തിയപ്പോഴാണ് പെട്ടന്ന് ഡിക്കിയിലെ കാര്യത്തെക്കുറിച്ച് ഓര്‍ത്തത്.

ഡിക്കിയിലെ സാധനത്തെക്കുറിച്ച്

ഡിക്കിയിലെ സാധനത്തെക്കുറിച്ച്

ഹോട്ടലിലെത്തിയപ്പോള്‍ റൂം ബോയ് അടുത്തെത്തിയപ്പോള്‍ ഡിക്കിയില്‍ ഒരു സാധനമുണ്ട്. എടുത്ത് നൂറ്റിമൂന്നില്‍ കൊണ്ടുവെയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഡിക്കി തുറന്നപ്പോള്‍ റൂം ബോയ് ബോധം കെടുകയും ചെയ്തുവെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

മോഹന്‍ലാലിന്റെ ആ രൂപം

മോഹന്‍ലാലിന്റെ ആ രൂപം

ഡിക്കിയില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിന്റെ ആ രൂപം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഡിക്കിയില്‍ ഇരുന്നതും വണ്ടിയുടെ ഇടിയുമെല്ലാമായി ആകെ വല്ലാത്ത കോലത്തിലായിരുന്നു. ആ സാഹസികതയായിരുന്നു മോഹന്‍ലാലിന്റെ സന്തോഷം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X