»   » മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ വച്ച് ഒരിക്കല്‍ ഒരു സിനിമ ചെയ്ത സംവിധായകന് പിന്നെ വേറെ ഏത് നടനെ വച്ച് സിനിമ ചെയ്താലും സംതൃപ്തിയുണ്ടാവില്ലെന്ന് മണിയന്‍പിള്ള രാജു. ലാലില്‍ നിന്ന് കിട്ടുന്ന സഹകരണം അത്രമാത്രമാണത്രെ. അദ്ദേഹം ആരെയും വെറുപ്പിക്കില്ലെന്നും രാജു പറഞ്ഞു.

നാനയ്ക്ക് വേണ്ടി കെ സുരേഷ് തയ്യാറാക്കുന്ന മോഹനം ലാസ്യം മനോഹരം എന്ന ഫീച്ചറിലാണ് മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ കുറിച്ച് വാചാലനായത്. മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറിയെ കുറിച്ചും മറ്റും രാജു പറയുന്നത് തുടര്‍ന്ന് വായിക്കു,

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

എത്ര ദൈര്‍ഘ്യമുള്ള ഡയലോഗും വളരെ വേഗം ഹൃദ്യസ്ഥമാക്കി അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ മലയാളത്തിലില്ലെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

അഞ്ച് പേജുള്ള ഡയലോഗ് കൊടുത്തു നോക്കൂ. ഒരാവര്‍ത്തി വായിക്കേണ്ട ആവശ്യമേ ലാലിനുള്ളൂ. പിന്നീട് അത് വള്ളി പുള്ളി തെറ്റാതെ, ഒരു പ്രോംപ്റ്റിംഗുമില്ലാതെ ഷോട്ടില്‍ അദ്ദേഹം പറഞ്ഞിരിക്കുമത്രെ.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

പുതു തലമുറയില്‍ ആ വൈദഗ്ദ്ധ്യ നടന്‍ പൃഥ്വിരാജാണെന്നും രാജു പറഞ്ഞു.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

ഹലോ മൈഡിയര്‍ റോംഗ് നമ്പറിലെ ഒരു രംഗം. ഷോട്ടില്‍ ലാലും അമ്പിളിച്ചേട്ടനുമാണ്. തൊട്ടുമുമ്പു നടന്ന സംഭവങ്ങള്‍ അമ്പിളിച്ചേട്ടനോട് ലാല്‍ വിശദീകരിക്കുകയാണ്. ഒറ്റ ഷോട്ടിലാണ് പ്രിയന്‍ അത് പ്ലാന്‍ ചെയ്തത്. വലിയ ഡയലോഗ് ഉള്ള സീനാണ് അത്. ഫസ്റ്റ് ടേക്കില്‍ തന്നെ ലാല്‍ അത് ഓകെയാക്കി.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

ഈ സീന്‍ ഡബ്ബ് ചെയ്യാന്‍ തീയേറ്ററിലെത്തിയപ്പോള്‍ ഞാന്‍ ലാലിനെ ബെറ്റ് ചെയ്തു. ഡയലോഗ് കൊടുക്കില്ല. പകരം സീനില്‍ ലിപ് മാത്രം നോക്കി ഡബ്ബ് ചെയ്യണം. ലാല്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അതിനുമുമ്പ് ആ രംഗം ഒരുതവണ പ്ലേ ചെയ്തു കാണിക്കാന്‍ പറഞ്ഞു. അതിനുശേഷം ഞങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് ലാല്‍ ആ സീന്‍ മനോഹരമായി ഡബ്ബ് ചെയ്തു- മണിയന്‍പിള്ള രാജു പറയുന്നു.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്ത സംവിധായകന് പിന്നെ വേറെ ഏത് നടനെ വച്ച് ചെയ്താലും തൃപ്തിയുണ്ടാവില്ലെന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. ലാലില്‍ നിന്ന് കിട്ടുന്ന സഹകരണം അത്രമാത്രമാണത്രെ.

മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കില്ലെന്ന് മണിയന്‍പിള്ള രാജു

ഒരിക്കലും മോഹന്‍ലാല്‍ ആരെയും വെറുപ്പിക്കാറില്ല. ഒരു ബുദ്ധിമുട്ടും അറിയിക്കാറില്ല. ഏത് പാതിരാത്രിക്ക് ഷൂട്ടിംഗിനു വിളിച്ചാലും അദ്ദേഹം അസൗകര്യം പറയാറില്ല- മണിയന്‍പിളിള്ള രാജു പറഞ്ഞു

English summary
Maniyanpilla Raju talking about the dialogue delivery of Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam