പ്രണയം പറയാന്‍ ഇങ്ങനെയുമൊരു മാര്‍ഗമോയെന്ന് ചിന്തിച്ചവരുണ്ട്! മണിയറയിലെ അശോകനെക്കുറിച്ച് നയന
ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ വ്യത്യസ്തമായ പ്രതികരണവും സ്വന്തമാക്കി മുന്നേറുകയാണ്. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദുല്‍ഖറും നസ്രിയയും സണ്ണി വെയ്‌നുമൊക്കെ അതിഥി താരങ്ങളായുമെത്തിയിരുന്നു. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ കമിതാക്കളായ റാണി ടീച്ചറിന്റേയും രതീഷിന്റേയും പ്രണയം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി തെങ്ങിന്‍ തൈ കൊടുത്താണ് ഇരുവരും പ്രണയാഭ്യാര്‍ത്ഥന നടത്തിയത്.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നയന മണിയറയിലെ അശോകന്‍റെ വിശേഷങ്ങളെക്കുറിച്ച് നയന വാചാലയായത്. മോഡലിംഗിലും ഫാഷനിലുമൊക്കെ മുന്‍പേ താല്‍പര്യമുണ്ടായിരുന്നു. മത്സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. ഗൃഹലക്ഷ്മിയുടെ ഫേസ് ഓഫ് കേരളയില്‍ പങ്കെടുത്തിന് ശേഷമായിരുന്നു മോഡലിംഗ്, അഭിനയ മേഖലകളില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്.
ആ മത്സരത്തില്‍ ടൈറ്റില്‍ വിന്നറാവാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ടായിരുന്നു. അതിനിടയിലാണ് സിനിമയില്‍ നിന്നും അവസരം ലഭിച്ചത്. തമിഴിലും മലയാളത്തിലുമൊക്കെയായി സജീവമാണ് ഈ താരമിപ്പോള്‍. മലയാളത്തില്‍ കളിയാണ് ആദ്യചിത്രം. പിന്നീടാണ് ജൂണില്‍ അഭിനയിച്ചത്. അതാണ് ബ്രേക്കായി മാറിയത്. കുഞ്ഞിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്നൊക്കെയായിരുന്നു ആശങ്കപ്പെട്ടത്.

കുഞ്ഞിയുടെ മാത്രമല്ല മണിയറയിലെ അശോകനിലെ റാണി ടീച്ചറുടെയും. ചുരിദാറൊന്നും ഞാൻ ഉപയോഗിച്ചിട്ടേ ഇല്ല. ജീൻസും ടോപ്പുമാണ് എന്റെ സ്ഥിരം വേഷം. പക്ഷേ കുഞ്ഞി അങ്ങനെ അല്ലല്ലോ. തനി നാടൻ പെൺകുട്ടിയല്ലേ. പക്ഷേ എന്റെ സ്വഭാവം പക്കാ കുഞ്ഞിയുടേത് തന്നെയാണ്. ഇങ്ങനെ ചാടിത്തുള്ളി നടക്കുന്ന, വാ തോരാതെ വർത്തമാനം പറയാനിഷ്ടമുള്ള പെൺകുട്ടിയാണ് നയനയും. ആ സിനിമയും എന്റെ കഥാപാത്രവും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു.
ഇത്ര ചിത്രങ്ങൾ ചെയ്തതിൽ എല്ലാവരുമായും ഏറ്റവുമധികം അടുത്തത് മണിയറയിലെ അശോകനിലാണ്. അനുപമ, കിച്ചുവേട്ടൻ(കൃഷ്ണശങ്കർ) ഒക്കെ ഭയങ്കര സഹായമായിരുന്നു. റാണി ടീച്ചർ എന്ന എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കൊണ്ടുള്ള പ്രതികരണങ്ങൾ കാണുന്നുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു. ഒരുപാട് താരങ്ങൾ ഉള്ള ചിത്രമല്ലേ. ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതല്ല. ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ എനിക്ക് സംശയമുണ്ടായിരുന്നു. സാരിയൊക്കെ ഉടുത്ത് ഒരുപാട് പ്രായം തോന്നിക്കുമായിരുന്നു. പക്ഷേ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു എന്നതിൽ സന്തോഷമെന്നും താരം പറയുന്നു.


Click it and Unblock the Notifications