ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല: മഞ്ജു വാര്യര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രകാരന്‍മാരില്‍ ഒരാളാണ് ലോഹിതദാസ്. പ്രിയ സംവിധായകന്‍ വിടപറഞ്ഞ് ഇന്നേക്ക് പത്ത് വര്‍ഷം ആവുകയാണ്. 2009 ജൂണ്‍ 28നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. ലോഹിതദാസ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയായിരുന്നു മഞ്ജു വാര്യര്‍. അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ മഞ്ജു സംവിധായകനെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

lohithadas-manju warrier

ലോഹിതദാസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്. ലോഹി സാര്‍ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു കുറിച്ചു. ചിലരങ്ങനെയാണ്. ഓര്‍മയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാര്‍ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങള്‍ മനസിലേക്ക് ഇപ്പോള്‍ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകള്‍ക്ക് പ്രണാമം. സംവിധായകനെക്കുറിച്ച് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ.

ലോഹിതദാസ് എഴുതിയതും സംവിധാനം ചെയ്തതുമായ ശ്രദ്ധേയ സിനിമകളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. മഞ്ജുവിന്റെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കന്മദം സംവിധാനം ചെയ്തത് ലോഹിതദാസായിരുന്നു. കൂടാതെ സല്ലാപം, തൂവല്‍ കൊട്ടാരം എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

View this post on Instagram

ലോഹി സാർ യാത്ര പറഞ്ഞു പോയെന്ന് മനസ്സ് ഇന്നും സമ്മതിച്ചു തന്നിട്ടില്ല. ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും. പറഞ്ഞു തരാനൊരു കഥയുമായി ലോഹി സാർ തൊട്ടപ്പുറത്ത് തന്നെയുണ്ടെന്നാണ് എപ്പോഴും തോന്നുക. 'സല്ലാപം ' തൊട്ടുളള നിമിഷങ്ങൾ മനസിലേക്ക് ഇപ്പോൾ വീണ്ടുമെത്തുന്നു. കഥകളുടെ രാജാവിന്റെ സ്മരണകൾക്ക് പ്രണാമം....

A post shared by Manju Warrier (@manju.warrier) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X