തനിക്കങ്ങനെ ഒരു പ്ലാന്‍ ഇല്ലെന്ന് മഞ്ജിമ
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജിമ മോഹന്‍ തമിഴില്‍ അരങ്ങേറുന്നു എന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമയുടെ അരങ്ങേറ്റം. നല്ലൊരു തുടക്കെമന്ന് പലരും വിലയിരുത്തി.
തമിഴില്‍ നല്ലൊരു അവസരം ലഭിച്ചതോടെ മറ്റ് താരങ്ങലെ പോലെ മഞ്ജിമ മലയാള സിനിമ വിടുമെന്ന് ഒരു കൂട്ടര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ തനിക്കങ്ങനെ ഒരു പ്ലാന്‍ ഇല്ലെന്ന് മഞ്ജിമ വ്യക്തമാക്കി.

തനിക്ക് മലയാളത്തില്‍ ഒത്തിരി സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹമെന്ന് മഞ്ജിമ പറഞ്ഞു. മലാളത്തിലാണ് എനിക്ക് എന്നും കൂടുതല്‍ കംഫര്‍ട്ടബ്ള്‍. മലയാളം കഴിഞ്ഞിട്ടേ ബാക്കിയെന്തുമുള്ളൂ. പിന്നെയെല്ലാം വിധിപോലെ- മഞ്ജിമ പറഞ്ഞവസാനിപ്പിച്ചു.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിയ്ക്കുന്ന ചിത്രം തമിഴ്- തെലുങ്ക് ഭാഷകളിലായാണ് ഒരുക്കുന്നത്. തെലുങ്കില്‍ നാഗ ചൈതന്യയായിരിക്കും നായകന്‍. നായിക മഞ്ജിമ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











