»   » ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നിവിന്‍ പോളി അന്നങ്ങനെ പറഞ്ഞിരുന്നതെന്ന് മഞ്ജിമ !! ഏതൊക്കെ ??

ഇതൊക്കെ മുന്‍കൂട്ടി കണ്ടാണ് നിവിന്‍ പോളി അന്നങ്ങനെ പറഞ്ഞിരുന്നതെന്ന് മഞ്ജിമ !! ഏതൊക്കെ ??

By: Nihara
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് മഞ്ജിമ മോഹന്‍. വര്‍ഷങ്ങള്‍ക്കു ശേഷം നായികയായി രംഗപ്രവേശം ചെയ്ത താരത്തിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.മലയാള സിനിമയില്‍ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ് താരം. തമിഴകത്തു നിന്ന് ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരവും താരത്തിനെ തേടിയെത്തി.

നിവിന്‍ പോളിക്കൊപ്പം വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ നായികയായി രംഗപ്രവേശം ചെയ്തത്. ചിത്രം ഇറങ്ങിയതിനു ശേഷം പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. അഭിനയത്തിനുമപ്പുറം ശരീരത്തെ വരെ വിലയിരുത്തുന്ന തരത്തിലുള്ള കമന്റുകളാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മഞ്ജിമയുടെ പുതിയ വിശേഷങ്ങളെക്കുറിച്ചറിയാന്‍ കൂടുതല്‍ വായിക്കൂ..

വടക്കന്‍ സെല്‍ഫിക്ക് ശേഷമുള്ള വിമര്‍ശനങ്ങളെക്കുറിച്ച്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വടക്കന്‍ സെല്‍ഫിയിലൂടെ മഞ്ജിമ തിരിച്ചു വന്നത്. നിവിന്‍ പോളിയുടെ നായികയായാണ് ചിത്രത്തില്‍ മഞ്ജിമ വേഷമിട്ടത്. ചിത്രം ഇറങ്ങുന്നതിന് മുന്‍പു തന്നെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് നിവിന്‍ പോളി പറഞ്ഞിരു്‌നുവെന്ന് മഞ്ജിമ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇങ്ങനെയാവുമെന്ന് കരുതിയിരുന്നില്ല

വിമര്‍ശിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും ഇത്രയ്ക്കധികമാവുമെന്ന് കരുതിയിരുന്നില്ലെന്ന് താരം പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ പ്രത്യേകമെടുത്ത് വരെ ആളുകള്‍ പരിഹസിച്ചിരുന്നു.

പരിധി വിടുമ്പോള്‍ പ്രതികരിക്കും

വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്ന താരമാണ് മഞ്ജിമ. എഴുതുന്ന ട്വീറ്റുകള്‍ക്കുള്ള മറുപടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പരിധി വിട്ടുള്ള കമന്റുകള്‍ കണ്ടാല്‍ പ്രതികരിക്കാറുണ്ടെന്ന് മഞ്ജിമ പറഞ്ഞു.

നിറവും തടിയുമൊക്കെ വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ

തടിയുടെ പേരിലും നിറത്തിന്റെ പേരിലുമൊക്കെ വിമര്‍ശിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. തടി വെയ്ക്കുന്നതും മെലിയുന്നതുമൊക്കെ വ്യക്തിപരമാണെന്നും താരം വ്യക്തമാക്കുന്നു.

വടക്കന്‍ സെല്‍ഫി കണ്ടതിനു ശേഷമുള്ള വീട്ടുകാരുടെ പ്രതികരണം

ബാലതാരമായി സിനിമയിലെത്തിയതു മുതല്‍ മഞ്ജിമയ്ക്ക് കൂട്ടായുള്ളത് അമ്മയാണ്.അച്ഛന്‍ ക്യാമറാമാനായതിനാല്‍ത്തന്നെ സിനിമകളുമായി തിരക്കിലാവും പലപ്പോഴും. മകളുടെ സിനിമ കണ്ട് കൃത്യമായി അഭിപ്രായം പറയാറുണ്ട് വിപിന്‍ മോഹന്‍. തന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അച്ഛനാണെന്ന് താരം പറയുന്നു. വടക്കന്‍ സെല്‍ഫി കണ്ട് അച്ഛന്‍ കരഞ്ഞിരുന്നു.

ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു

ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. പെട്ടെന്ന് ആരുമായും അടുക്കാത്ത തനിക്ക് പരിപാടിക്ക് പോയപ്പോള്‍ ആദ്യം ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും വന്ന് സംസാരിച്ചപ്പോള്‍ ആ പ്രശ്‌നം മാറി.

ഒറ്റയ്ക്കുള്ള യാത്രകള്‍

സിനിമാ സെറ്റിലേക്ക് ഒറ്റയ്ക്കാണ് പോകാറുള്ളത്. ഒറ്റയ്ക്കുള്ള യാത്രകള്‍ നമ്മെ ബോള്ഡാക്കുമെന്നും താരം പറയുന്നു.കുട്ടിക്കാലം മുതലേ സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്യുമായിരുന്നു. പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

English summary
Manjima Mohan's response about criticism.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam