»   » മഞ്ജിമ മോഹന്റെ ഇഷ്ടനടന്‍ മോഹന്‍ലാല്‍ നടിയോ?

മഞ്ജിമ മോഹന്റെ ഇഷ്ടനടന്‍ മോഹന്‍ലാല്‍ നടിയോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബാല താരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹന്‍ ഇന്ന് തിരക്കുള്ള നടിയാണ്. മലയാളത്തിനു പുറമേ തമിഴിലും നടി തന്റെ സാന്നിദ്യമറിയിച്ചു കഴിഞ്ഞു. ചിമ്പു നായകനായ അച്ചം യെണ്‍പതു മടമയ്യെടാ എന്ന മഞ്ജിമയുടെ തമിഴ് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ഗൗതം മേനോനായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടിയുമായി നടത്തിയ അഭിമുഖത്തിലാണ് മലയാളത്തിലെ തന്റെ പ്രിയ നടനും നടിയുമാരെന്ന് മഞ്ജിമ വെളിപ്പെടുത്തിയത്..

ബാലതാരമായെത്തിയ ചിത്രങ്ങള്‍

കളിയൂഞ്ഞാല്‍,മയില്‍പ്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി ഒട്ടേറെ ഹിറ്റ്് ചിത്രങ്ങളില്‍ മഞ്ജിമ ബാല താരമായെത്തിയിട്ടുണ്ട്. മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മഞ്ജിമയ്ക്കു ലഭിച്ചു

വടക്കന്‍ സെല്‍ഫി

ബാല താരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മഞ്ജിമ നായികയായെത്തിയ ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാനാണ് മഞ്ജിമയ്ക്ക് അവസരം ലഭിച്ചത്.

ഒരു വടക്കന്‍ സെല്‍ഫിയിലെ അഭിനയം

വടക്കന്‍ സെല്‍ഫിയിലെ അഭിനയത്തിന് മഞ്ജിമയ്ക്ക്
ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഗൗതം മേനോന്‍ ചിത്രത്തിലൂടെ നടി അത് തിരുത്തിയെഴുതുകയായിരുന്നു.

പ്രിയ നടനും നടിയും

തന്റെ എക്കാലത്തെയും പ്രിയ നടന്‍ മോഹന്‍ലാലും നടി മഞ്ജുവാര്യരുമാണെന്നാണ് മഞ്ജിമ പറയുന്നത്.

മഞ്ജിമ മോഹന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Manjima Mohan, who is riding high on the success of Achcham Yenbadhu Madamaiyada, opened up about her favourite actors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam