twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മസാല പടങ്ങളില്‍ നിന്ന് രക്ഷപ്പെടുമോ.. ഒരു വലിയ ബ്രേക്ക് പ്രതീക്ഷിച്ച് മഞ്ജിമ മോഹന്‍

    |

    കേരള സംസ്ഥാന പുരസ്‌കാരം വരെ നേടിയ ബാലതാരം മഞ്ജിമ മോഹന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന് കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്കൊരു വലിയ പ്രതീക്ഷയുണ്ടായിരുന്നു. മഞ്ജിമയും മലയാള സിനിമാ ലോകത്ത് വലിയൊരു ഭാവി പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍.

    <strong>മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര്‍ കൈയടക്കി!! </strong>മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര്‍ കൈയടക്കി!!

    ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള സിനിമയിലൂടെ തിരിച്ചെത്തിയ മഞ്ജിമയ്ക്ക് ഇവിടെ തുടരാന്‍ സാധിച്ചില്ല. തമിഴില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അവിടെയും മസാല പടങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് വലിയൊരു ബ്രേക്ക് പ്രതീക്ഷിച്ചിരിയ്ക്കുകയാണ് മഞ്ജിമ.

    ബാലതാരമായി തിളങ്ങി

    ബാലതാരമായി തിളങ്ങി

    1998 ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ മോഹന്റെ അരങ്ങേറ്റം. തുടര്‍ന്ന് മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, സുന്ദര പുരുഷന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടി. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു

    തിരിച്ചെത്തിയത്

    തിരിച്ചെത്തിയത്

    പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജിമ മോഹന്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തി. എന്നാല്‍ ചിത്രത്തിലൂടെ പ്രശംസയെക്കാള്‍ ഏറെ വിമര്‍ശനങ്ങളാണ് മഞ്ജിമയ്ക്ക് ലഭിച്ചത്.

    അന്യഭാഷയിലേക്ക്

    അന്യഭാഷയിലേക്ക്

    മലയാളത്തില്‍ ഒരു സിനിമയും ചെയ്ത് മഞ്ജിമ നേരെ അന്യഭാഷയിലേക്ക് പോയി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രത്തിലൂടെ തെലുങ്കിലേക്കും തമിഴിലേക്കും ഒറ്റയടിക്ക് നാന്ദി കുറിക്കാനുള്ള അവസരം ലഭിച്ചിട്ടും മഞ്ജിമയ്ക്ക് ബ്രേക്ക് കിട്ടിയില്ല. തമിഴില്‍ ചിമ്പുവിന്റെ നായികയായും തെലുങ്കില്‍ നാഗചൈതന്യയുടെ നായികയുമായിട്ടായിരുന്നു തുടക്കം.

    മസാല പടങ്ങളിലേക്ക്

    മസാല പടങ്ങളിലേക്ക്

    പിന്നീട് മഞ്ജിമയ്ക്ക് രക്ഷ തമിഴ് മസാല പടങ്ങളായിരുന്നു. ശത്രിയന്‍, ഇപ്പടി വെല്ലും എന്നീ ചിത്രങ്ങളൊന്നും തന്നെ വലിയ വിജയം നേടിയില്ല. മഞ്ജിമയ്ക്ക് തടി കൂടിയതുകാരണം സംവിധായകര്‍ വിളിയ്ക്കുന്നില്ല എന്ന കിംവദന്തിയും തുടക്കത്തിലുണ്ടായിരുന്നു.

    തെലുങ്കിലെ സ്ഥിതി

    തെലുങ്കിലെ സ്ഥിതി

    ഗൗതം മേനോന്റെ സഹസം സ്വാസഗ സഗിപ്പോ എന്ന ചിത്രത്തിലൂടെ നാഗ ചൈതന്യയുടെ നായികയായി തെലുങ്ക് സിനിമയില്‍ തുടക്കം കുറിച്ചെങ്കിലും അവിടെ ആരും മഞ്ജിമയെ ശ്രദ്ധിച്ചില്ല.

    ബ്രേക്ക് പ്രതീക്ഷിക്കുന്നു

    ബ്രേക്ക് പ്രതീക്ഷിക്കുന്നു

    ഇപ്പോള്‍ തെലുങ്കില്‍ നിന്ന് മഞ്ജിമയ്ക്ക് ഒരു അവസരം വന്നിട്ടുണ്ട്. എന്‍ടിആറിന്റെ ജീവിത കഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി ആയിട്ടാണ് മഞ്ജിമ എത്തുന്നത്.

    രക്ഷപ്പെടുമോ...

    രക്ഷപ്പെടുമോ...

    ഭുവനേശ്വരിയ്ക്ക് വേണ്ട് വ്യത്യസ്ത മേക്കോവറൊക്കെ മഞ്ജിമ സ്വീകരിക്കുന്നുണ്ട്. ഈ സിനിമയില്‍ വലിയ പ്രതീക്ഷയിലാണ് താരം. തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാനും മസാല പടങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഇതിലൂടെ സാധിക്കുമെന്ന് മഞ്ജിമ കരുതുന്നു


    English summary
    Manjima Mohan looking for a break in Tollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X