മിഖായേല്‍ ഇത് മിന്നിക്കാനുളള വരവാണ്! വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ എത്തുന്നു

By Midhun

നിവിന്‍ പോളിയുടെതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഖായേല്‍. കായംകുളം കൊച്ചുണ്ണി,മൂത്തോന്‍ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് നിവിന്റെ മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ എറണാകുളത്ത് ആരംഭിച്ചിരുന്നു. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും മിഖായേല്‍ എന്നാണറിയുന്നത്.

നിവിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബഡ്ജ്റ്റ് ചിത്രം കൂടിയാണിത്. സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്.

മിഖായേല്‍

മിഖായേല്‍

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് മിഖായേല്‍. ഇത്തവണയും ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് ഹനീഫ് അദേനി എത്തുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുളള മാസ് ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടായിരിക്കും സിനിമയൊരുക്കുക. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമ കൂടിയായിരിക്കുമെന്നാണ് അറിയുന്നത്. എറണാകുളം, കോഴിക്കോട്.ആഫ്രിക്ക തുടങ്ങിയവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നിവിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിവിന്റെ നായികയെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ ഇന്നായിരുന്നു പുറത്തുവന്നത്.

നിവിന്‌റെ നായികയായി മഞ്ജിമ

നിവിന്‌റെ നായികയായി മഞ്ജിമ

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിനു ശേഷം മഞ്ജിമാ മോഹന്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ചിത്രമാണ് മിഖായേല്‍. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു മഞ്ജിമ നടത്തിയിരുന്നത്. വടക്കന്‍ സെല്‍ഫിയിലൂടെ താരജോഡികളെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. നിവിനൊപ്പം പ്രാധാന്യമുളള ഒരു വേഷത്തിലായിരിക്കും മിഖായേലില്‍ മഞ്ജിമ എത്തുക. മിഖായേലിനു പുറമെ സംസം എന്നൊരു ചിത്രവും മഞ്ജിമയുടെതായി മലയാളത്തില്‍ ഒരുങ്ങുന്ന സിനിമയാണ്.

മഞ്ജിമയുടെ തിരിച്ചുവരവ്

മഞ്ജിമയുടെ തിരിച്ചുവരവ്

വടക്കന്‍ സെല്‍ഫിക്കു ശേഷം തമിഴകത്തായിരുന്നു മഞ്ജിമ കൂടുതല്‍ തിളങ്ങിയിരുന്നത്. ചിമ്പുവിന്റെ നായികയായി തമിഴിലെത്തിയ മഞ്ജിമ തുടര്‍ന്ന് തമിഴിലെ മറ്റു യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. വിക്രം പ്രഭു, ഉദയാനിധി സ്റ്റാലിന്‍ തുടങ്ങിയവരുടെ നായികയായിട്ടായിരുന്നു മഞ്ജിമ തമിഴില്‍ തിളങ്ങിയിരുന്നത്. നിവിനൊപ്പമുളള മിഖായേലില്‍ മികച്ചൊരു കഥാപാത്രമായിട്ടാകും മഞ്ജിമ എത്തുക.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

നിവിനൊപ്പം ഉണ്ണിയും

നിവിനൊപ്പം ഉണ്ണിയും

മിഖായേലില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, വിക്രമാദിത്യന്‍ എന്ന സിനിമയ്ക്കു ശേഷം ഉണ്ണി നിവിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍. തുല്ല്യപ്രാധാന്യമുളള കഥാപാത്രമായിട്ടാകും ചിത്രത്തില്‍ രണ്ടു പേരും എത്തുക. ചിത്രത്തില്‍ നിവിന്റെ വില്ലന്‍ വേഷത്തിലായിരിക്കും ഉണ്ണി എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യാഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍, ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകം നിറച്ചുകൊണ്ടാണ് ഹനീഫ് അദേനി തന്റെ പുതിയ സിനിമയുമായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ബിഗ് ബഡ്ജറ്റ് സിനിമ

ബിഗ് ബഡ്ജറ്റ് സിനിമ

ആന്റോ ജോസഫാണ് നിവിന്റെ മിഖായേല്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ആന്റോ ജോസഫ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളത്തെ കാക്കനാടാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മിഖായേലിന്റെ പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X