ചില ആരോപണങ്ങൾ സത്യമാണ്!! രക്തം തിളച്ച് പൊങ്ങി വരും, മീ ടൂവിനെ കുറിച്ച് മഞ്ജിമ മോഹൻ...

ചിലത് കേൾക്കുമ്പോൾ രക്തം തിളച്ച് പൊങ്ങി വരും

ബാലതാരമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് മഞ്ജിമ മോഹൻ. 1997 മുതൽ ബാലതാരമായി സിനിമയിൽ സജീവമായിരുന്നു താരം. സാഫല്യം, പ്രിയം, സുന്ദര പുരുഷൻ, തെങ്കാശ്ശി പട്ടണം എന്നിങ്ങനെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ ബാല്യത്തിൽ തന്നെ മഞ്ജിമയ്ക്ക് കഴിഞ്ഞിരുന്നു. ബാലതാരത്തിൽ നിന്ന് നടിയായി മാറിയപ്പോഴും പ്രേക്ഷകർക്ക് ഇന്നും മഞ്ജിമ ആ പഴയ കുട്ടി തന്നെയാണ്.

manjima

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും താരം കത്തി നിൽക്കുകയാണ്. തെന്നിന്ത്യൻ സിനിമ ലോകത്ത് മീടൂ വിവാദങ്ങൾ കത്തി നിന്നിരുന്നു. ഇപ്പോഴിത ഇതിൽ പ്രതികരിച്ച് മഞ്ജിമ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മീടുവിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

ചിലത് വിശ്വസിക്കാൻ ബുദ്ധിമുട്ട്

ചിലത് വിശ്വസിക്കാൻ ബുദ്ധിമുട്ട്

മീടൂ ക്യാംപെയ്ന്റെ ഭാഗമായി ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്നാൽ എല്ലാ ആരോപണങ്ങളും അങ്ങനെയല്ലെന്നും ചിലത് സത്യമാണെന്നാണ് വിശ്വസിക്കുന്നതെന്നും പറഞ്ഞു.

തന്റെ  അനുഭവങ്ങൾ

തന്റെ അനുഭവങ്ങൾ

തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ സജീവമാണ് താരം. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് സിനിമ മേഖലയിലും മഞ്ജിമ സജീവമാണ്. എന്നാൽ തനിയ്ക്ക് ഇത്തരത്തിലുളള മോശമായ അനഭവങ്ങളെന്നും ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. കൂടാതെ ആരും തന്നോട് ഇത്തരത്തിലുളള ആരോപണങ്ങൾ നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

  രക്തം തിളച്ചു വരും

രക്തം തിളച്ചു വരും

ഇതാദ്യമായിട്ടാണ് മഞ്ജിമ മീടൂ മൂവ്മെന്റിനെ കുറിച്ച് സംസാരിക്കുന്നത് . പലരുടേയും അനുഭവങ്ങൾ കേൾക്കുമ്പോൾ ഏറെ അസ്വസ്ഥത തോന്നാറുണ്ട്. രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലേ തോന്നും. അത്രയധികം ഇറിട്ടേഷനാണ് സൃഷ്ടിക്കുന്നതെന്നും താരം പറഞ്ഞു. തമിഴ് സിനിമ ലോകത്തിൽ നിന്ന് നിരവധി മീടു വെളിപ്പെടുത്തലുകളാണ് പോയ വർഷം പുറത്തു ന്നത്. അതും സമൂഹത്തിൽ സെലിബ്രിറ്റി പരിവേഷം ഉള്ളവരാണ് കൂടുതൽ പേരും.

ശക്തമായ സ്ത്രീ കഥപാത്രങ്ങൾ

ശക്തമായ സ്ത്രീ കഥപാത്രങ്ങൾ

ഇപ്പോൾ ശക്തമായ സ്ത്രീ കഥാപത്രങ്ങളിലാണ് മഞ്ജിമ അധികവും പ്രത്യക്ഷപ്പെടുന്നത്. നിവിൻ പോളി നായികനായി എത്തിയ മിഖായേലിൽ പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജിമാ ചിത്രമാണ് സംസം. കങ്കണ റാവത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ക്വീൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് സംസം. ഒരു സ്ത്രീപക്ഷ ചിത്രമാണിത്. ഇത് അണിയറിൽ ഒരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X