»   » എനിക്ക് ഹരീനെ കാണണം, സോഷ്യല്‍ മീഡിയയിലെ കരച്ചില്‍ ട്രോളുകളോട് പ്രതികരിച്ച് മഞ്ജിമ

എനിക്ക് ഹരീനെ കാണണം, സോഷ്യല്‍ മീഡിയയിലെ കരച്ചില്‍ ട്രോളുകളോട് പ്രതികരിച്ച് മഞ്ജിമ

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയില്‍ എത്തിയ മഞ്ജിമ മോഹന്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം. തിയേറ്ററുകളില്‍ വടക്കന്‍ സെല്‍ഫി ഒരു തരംഗമായെങ്കിലും ചിത്രത്തിലെ നായികയുടെ അഭിനയത്തെ കളിയാക്കി ഒത്തിരി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ക്ലൈമാക്‌സ് രംഗത്തില്‍ ഹരിയുടെ (ഉണ്ണി മുകുന്ദന്‍) വീട്ടില്‍ വച്ചാണ് സംഭവം. ഹരി മരിച്ചുവെന്ന് അറിയുമ്പോള്‍ ഡെയിസിയായി അഭിനയിച്ച മഞ്ജിമ പൊട്ടി കരയുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിയത്. ഇപ്പോഴിതാ വടക്കന്‍ സെല്‍ഫിക്ക് ശേഷം നടിയുടെ ആദ്യ തമിഴ് ചിത്രവും റിലീസ് ചെയ്തു. എന്നിട്ടും പഴയ കരച്ചില്‍ ട്രോള്‍ നിര്‍ത്താറായില്ലേ എന്ന് നടി ചോദിക്കുന്നു.

ട്രോളുകള്‍ നിര്‍ത്താറായില്ലേ

വടക്കന്‍ സെല്‍ഫിയിലെ അഭിനയത്തെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കെതിരെ മഞ്ജിമ. ഫേസ്ബുക്കിലൂടെയാണ് മഞ്ജിമ പ്രതികരിച്ചത്.

പലര്‍ക്കും അറിയേണ്ടത് ഇതാണ്

സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് അതിന്റെ വര്‍ക്കിനെ കുറിച്ച് അറിയാന്‍ ആളുകള്‍ വിളിക്കും. പക്ഷേ പലര്‍ക്കും അറിയേണ്ടത് അഭിനയത്തിന്റെ പേരില്‍ ഇപ്പോഴും ട്രോള് ചെയ്യുപ്പെടുന്നുണ്ടോ എന്നാണ്. എന്തൊരു വിവേക ശൂന്യമായ ചോദ്യമാണിത്. എന്നെ അസ്വസ്തയാക്കുന്നുവെന്ന് നടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

അഭിനന്ദിച്ചവര്‍ക്ക് നന്ദി

എന്റെ പുതിയ ചിത്രം കണ്ട് പിന്തുണച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി എന്ന് പറഞ്ഞാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അച്ഛം എന്‍പത് മടമൈയെടാ

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മഞ്ജിമ മോഹന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴം ചിത്രം കൂടിയാണിത്. ചിമ്പുവാണ് ചിത്രത്തിലെ നായകന്‍.

ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജിമയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Manjima Mohan react social media troll.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam