ഞങ്ങള്‍ക്ക് ആര്‍ക്കും പണം ആകാശത്തുനിന്നും പൊട്ടിവീഴില്ല! വിമര്‍ശകന് മഞ്ജിമ നല്‍കിയ മറുപടി
ബാലതാരമായി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മഞ്ജിമാ മോഹന്‍. നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയിലൂടെയാണ് നടി നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം നടി തിളങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് മഞ്ജിമാ മോഹന്‍.
പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടി പങ്കുവെക്കാറുണ്ട്. മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി മിഖായേല്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്‌ക്കൊപ്പം ട്വിറ്ററിലും സജീവമാണ് നടി.

സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കാനെത്തിയ ഒരാള്‍ക്ക് മഞ്ജിമാ മോഹന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. നടിയുടെ ട്വിറ്റിന് നേരെ മോശം ഭാഷയില്‍ പ്രതികരിച്ച ആള്‍ക്കാണ് നടി വായടപ്പിക്കുന്ന മറുപടി നല്‍കിയത്. നേരത്തെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയായിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള നടിയുടെ ട്വീറ്റിന് നേരെയായിരുന്നു ഒരാള്‍ മോശം ഭാഷയില്‍ പ്രതികരിച്ചത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുക്കൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമ ട്വീറ്റ് ചെയ്തത്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ കമന്റ് ചെയ്തത്. വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ എന്നായിരുന്നു നടിയോട് ഒരാള്‍ ചോദിച്ചത്.

ഇതിന് മഞ്ജിമാ മോഹന്‍ നല്‍കിയ മറുപടിയാണ് വൈറലായത്. ഇപ്പോഴും നമുക്കിടയില്‍ ഇത്തരം ആളുകള്‍ ഉണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.

ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തുനിന്നും പൊട്ടി വീഴില്ല. മഞ്ജിമ മോഹന്‍ മറുപടിയായി ട്വിറ്ററില്‍ കുറിച്ചു. കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകള്‍ നടിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. തമിഴില്‍ ദേവരാട്ടം എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. മലയാളത്തില്‍ സംസം, തമിഴില്‍ കളത്തില്‍ സന്തിപ്പോം, എഫ് ഐ ആര്‍ തുടങ്ങിയവയാണ് മഞ്ജിമ മോഹന്റെതായി വരാനിരിക്കുന്ന സിനിമകള്‍.

അതേസമയം കൊറോണ ബോധവല്‍ക്കരണവുമായി താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ എല്ലാവരും സഹകരിക്കണമെന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതും കടന്നുപോവും എന്നാണ് ടൊവിനോ തോമസ് അടക്കമുളള താരങ്ങള്‍ കുറിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടെന്നും വീട്ടില്‍ തന്നെ ഇരിക്കാനും എല്ലാവരും നിര്‍ദ്ദേശിക്കുന്നു.


Click it and Unblock the Notifications