മഞ്ജിമ മോഹന്‍ നിവിന്റെ നായികയായി തിരിച്ചുവരുന്നു

By Aswathi

നസ്‌റിയ നസീം, സനുഷ, കാളിദാസ് ജയറാം തുടങ്ങി ബാലതാരമായി എത്തിയവരെല്ലാം നായികയായലും നായകനായും സിനിമയില്‍ തുടക്കം കുറിച്ചു, മിന്നിതിളങ്ങി നില്‍ക്കുന്നു. ഒരു പതിനാല് വര്‍ഷം പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ തിരിച്ചുവരാന്‍ അവിടെ ഒരു കുഞ്ഞ് താരം കൂടെയുണ്ട്. 'മധുര നൊമ്പരക്കാറ്റ്', 'പ്രിയം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായ മഞ്ജിമ മോഹന്‍.

ഇടക്കാലത്ത് മഞ്ജിമ തിരിച്ചുവരുന്നോ എന്ന ചോദ്യം ഉയര്‍ന്നിരുന്നെങ്കിലും എവിടെയും ഒന്നും പറഞ്ഞു കേട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തീരുമാനമായി, മഞ്ജിമ മോഹന്‍ തിരിച്ചുവരുന്നു. അതും നിവിന്‍ പോളിയുടെ നായികയായി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തിരിച്ചുവരവ്. ഡെയ്‌സി എന്നാണ് കഥാപാത്രത്തിന്റെ പേര്...

തിരിച്ചുവരവ്

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

തിരിച്ചുവരവ് എന്ന വാക്ക് ഇപ്പോള്‍ സിനിമാ ലോകത്ത് സ്ഥിരപ്പെട്ടിരിക്കുകയാണ്. ആദ്യകാല നടിമാരും ബാലതാരമായി നിന്നവരുടെയുമൊക്കെ തിരിച്ചുവരവ്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടെ, മഞ്ജിമ മോഹന്‍

എവിടെയായിരുന്നു

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

ഛായാഗ്രഹകനായ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. തിരിച്ചുവരവിന് സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും എവിടെയായിരുന്നു ഇത്രയും നാളെന്നാണ് എല്ലാവരുടെയും ചോദ്യം

അന്നും ഇന്നും

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

മഞ്ജിമയെ ഇനി തിരിച്ചറിയാന്‍ കഴിയാത്തവരുണ്ടെങ്കില്‍ ഈ ചിത്രം നോക്കുക. മഞ്ജിമ അന്നും ഇന്നും

നായികയായി

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

ബാലതാരമായി എത്തി. ഇപ്പോള്‍ രണ്ടാം വരവില്‍ നായികയായാണ് തുടക്കം. സനുഷ, നസ്‌റിയ, കാളിദാസ് തുടങ്ങിയവരും രണ്ടാം വരവില്‍ മുഖ്യവേഷത്തില്‍ തന്നെയാണ് എത്തപ്പെട്ടത്

 നിവിനിനൊപ്പം തുടക്കം

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

ഈ വര്‍ഷം ഹിറ്റുകള്‍ മാത്രം നേടിയ നടനാണ് നിവിന്‍ പോളി. മഞ്ജിമയുടെ തുടക്കം തന്നെ നിവിന്‍ പോളിയ്‌ക്കൊപ്പമെന്നത് ഒരു രാശിയായി വിശ്വസിക്കാം

തുടക്കം കലക്കണം

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

രണ്ടാ വരവിലെ ആദ്യത്തെ ചിത്രം എല്ലാവര്‍ക്കും ഒരു ടെന്‍ഷനാണ്. ഈ ചിത്രമായിരിക്കും മുന്നോട്ടുള്ള മഞ്ജിമയുടെ കരിയര്‍ നിര്‍ണയിക്കുന്നത്.

സിനിമയോ ജോലിയോ

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

ചെന്നൈ സ്‌റ്റെന്ന മാരീസ് കോളേജില്‍ നിന്ന് ബി എസ് സി പാസായി നില്‍ക്കുമ്പോഴാണ് സിനിമ വേണോ ജോലി വേണോ എന്ന ചോദ്യം തലപൊക്കിയത്. അപ്പോഴാണ് പ്രജിത്ത് പുതിയ ചിത്രവുമായി വിപിന്‍ മോഹനെയും ഭാര്യയെയും സമീപിക്കുന്നത്. പിന്നീട് മഞ്ജിമയെയും കഥ കേള്‍പ്പിച്ചു.

മധുര നൊമ്പരക്കാറ്റ്

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

മധുര നൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ മഞ്ജിമയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിലുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

പ്രിയം എന്ന ചിത്രത്തിലൂടെ

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

പ്രിയം എന്ന ചിത്രമാണ് മഞ്ജിമയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്.

മഞ്ജുവിനൊപ്പം

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നായിക

മഞ്ജുവാര്യര്‍ക്കൊപ്പം മഞ്ജിമ

നവ്യയ്‌ക്കൊപ്പം

മഞ്ജിമ മോഹന്‍ വരുന്നു, നിവിന്റെ നാ

ഒരു ചടങ്ങിനിടെ നവ്യ നായര്‍ക്കൊപ്പം മഞ്ജിമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X