»   » മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തി?

മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തി?

Posted By:
Subscribe to Filmibeat Malayalam

ഒരു ദിവസം ദിലീപും മഞ്ജുവും പിരിയാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസം മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം ദിലിപാണ് നിര്‍മ്മിക്കുന്നതെന്ന്, അതും കഴിഞ്ഞ് മൂന്നാം ദിവസം വീണ്ടും കേള്‍ക്കുന്നു മഞ്ജു വിവാഹമോചന ഹര്‍ജി നല്‍കാനായി കുടുംബകോടതിയില്‍ എത്തുന്നുവെന്ന്.

എന്താണ് യഥാര്‍ത്ഥ്യമെന്ന് അറിയാതെ മഞ്ജുവിന്റെയും ദിലീപിന്റെയും ആരാധകര്‍ കണ്‍ഫ്യൂഷനാവുന്നതിന് കണക്കില്ല. ഇപ്പോഴിതാ പ്രമുഖ സിനിമാ വാരികയായ സിനിമ മംഗളം പറയുന്നത് ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം ദിലീപ് അറിയാതെ മഞ്ജു ഗര്‍ഭച്ഛിദ്രം നടത്തിയതാണെന്നാണ്.

Manju Warrier-Dileep

പല്ലിശേരിയെഴുതുന്ന കോളമാണ് മഞ്ജുവിന്റെ പിടിവാശിയ്ക്കുമുന്നില്‍ ദിലീപ് ഇടറുകയാണെന്ന് പറയുന്നത്. അമ്മയാകാന്‍ ഇഷ്ടമില്ലാതിരുന്ന മഞ്ജു ദിലീപിന് വേണ്ടി ഒരു കുഞ്ഞിന്റെ അമ്മയായെന്നും പിന്നീട് രണ്ടാമതൊരു കുട്ടികൂടി വേണമെന്ന ദിലീപിന്റെ ആഗ്രഹം മഞ്ജു നിരസിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഗര്‍ഭിണിയായ മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്തിയത്രേ. ഇത് ദിലീപിന് സഹിയ്ക്കാന്‍ വയ്യാതായെന്നും അതോടെ അവര്‍ തമ്മിലുള്ള ബന്ധം വഷളായെന്നുമാണ് പറയുന്നത്.

ഇപ്പോള്‍ മഞ്ജു ദിലീപിന്റെ വീട്ടില്‍ നിന്നും മാറി തൃശൂരിലെ സ്വന്തം വീട്ടിലാണത്രേ താമസം. മഞ്ജുവിനെ സിനിമയില്‍ തിരിച്ചുകൊണ്ടുവരാനും ദിലീപില്‍ നിന്നകറ്റാനും പ്രമുഖ സംവിധായകന്‍ ശ്രമിക്കുന്നുവെന്നും പറയുന്നുണ്ട് ലേഖനത്തില്‍. ഇതേ സംവിധായകനാണ് മീര ജാസ്മിനെയും ലോഹിതദാസിനെയും തമ്മില്‍ തെറ്റിച്ചതെന്ന് ഓര്‍മ്മിയ്ക്കുന്നുമുണ്ട്.

എന്നാല്‍ ദിലീപ് നല്ലവനും ബുദ്ധിമാനുമായതിനാല്‍ ഈ സംവിധായകന്റെ കുടിലബുദ്ധിയില്‍ അടിതെറ്റാതെ മുന്നേറുകയാണ്. ദിലീപിനൊപ്പം മകളുമുണ്ട്, മകളെ മഞ്ജു സ്‌നേഹിക്കുകയോ ലാളിയ്ക്കുകയോ ചെയ്തിട്ടില്ല. മഞ്ജു വിവാഹമോചനത്തിനുള്ള നോട്ടീസ് അയയ്ക്കുന്നതിന് തയ്യാറെടുക്കുകയാണ്. ദിലീപിന്റെ സ്വത്ത് മൂന്നായി ഭാഗിയ്ക്കണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്റെ കുടുംബാംഗങ്ങള്‍ അവര്‍ക്കൊപ്പം നിലയുറപ്പിരിക്കുകയാണ്. മഞ്ജുവിനെ പറഞ്ഞു തിരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല- എന്നിങ്ങനെ പോകുന്നു ലേഖനത്തില്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍.

English summary
A report in a popular film magazine claiming that Manju Warrier's decision over theier second child irked Dileep,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam