മഞ്ജുവിന് വീണ്ടുമൊരു കണ്ണെഴുതി പൊട്ടുംതൊട്ട്
സിനിമയിലേയ്ക്ക് തിരിച്ചുവരുകയാണെന്ന് പ്രഖ്യാരപിച്ച ദിവസം മുതല്‍ നടി മഞ്ജു വാര്യര്‍ക്ക് അവസരങ്ങളുടെ പ്രളയമാണ്. പല ചിത്രങ്ങളിലേയ്ക്കും താരം ഇതിനകം കരാറായിക്കഴിഞ്ഞു. ഇപ്പോഴിതാ മഞ്ജു അഭിനയിക്കാന്‍ പോകുന്ന പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
മഞ്ജുവിന്റെ കരിയറിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ വേഷം. ടികെ രാജീവ് കുമാറായിരുന്നു മനോഹരമായ ആ ചിത്രം ഒരുക്കിയത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരു പെണ്ണിന്റെ പകയുടെ കഥ പറഞ്ഞ ചിത്രം കഥയുടെ കാര്യത്തിലും കാഴ്ചയുടെ കാര്യത്തിലും പരിപൂര്‍ണത പുലര്‍ത്തുന്നതായിരുന്നു.
ഇപ്പോള്‍ മഞ്ജു വീണ്ടുമൊരു ടികെ രാജീവ് ചിത്രത്ിതല്‍ അഭിനയിക്കാന്‍ പോവുകയാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലേത് പോലെതന്നെ വളരെ വ്യത്യസ്തവും ഏറെ അഭിനയസാധ്യതയുള്ളതുമായൊരു കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി ടികെ രാജീവ് കുമാര്‍ ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗതിയിലാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications












