»   » മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു

മഞ്‌ജു വാര്യര്‍ മടങ്ങിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Manju Variyar
വളരെക്കുറച്ച്‌ ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ മഞ്‌ജുവിന്‌ കഴിഞ്ഞിരുന്നു. 'സാക്ഷ്യ'ത്തില്‍ തുടങ്ങി 'കണ്ണെഴുതി പൊട്ടും തൊട്ടി'ല്‍ അവസാനിച്ച സിനിമാ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങള്‍ മഞ്‌ജുവിനെ തേടിയെത്തി. ശാലീന കഥാപാത്രങ്ങള്‍ക്കൊപ്പം തന്റേടമുള്ള കഥാപാത്രങ്ങളും തനിയ്‌ക്കിണങ്ങുമെന്ന്‌ മഞ്‌ജു തെളിയിച്ചിരുന്നു.

ജോഷി സംവിധാനം ചെയ്‌ത പത്രത്തിലെ കരുത്തുറ്റ കഥാപാത്രം മഞ്‌ജുവിന്റെ അഭിനയപാടവം വെളിപ്പെടുത്തി മറ്റൊരു മികച്ച ചിത്രമായിരുന്നു. പത്രത്തില്‍ മഞ്‌ജുവിന്റെ ഡയലോഗ്‌ പ്രസന്റേഷന്‍ ചിത്രത്തിലെ നായകനായ സുരേഷ്‌ ഗോപിയോട്‌ കിടനില്‌ക്കുന്നതായിരുന്നു.

ലോഹിതദാസ്‌ സംവിധാനം ചെയ്‌ത 'കന്മദ'ത്തില്‍ നായകനായ മോഹന്‍ലാലിനെയും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു മഞ്‌ജു കാഴ്‌ചവെച്ചത്‌. ലാലിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നായ 'ആറാം തമ്പുരാനി'ലും മഞ്‌ജു തിളങ്ങി. നായകന്റെ തിളക്കത്തില്‍ മങ്ങിപോകുമായിരുന്ന വേഷം തന്റെ അഭിനയമികവ്‌ കൊണ്ടു തന്നെയാണ്‌ മഞ്‌ജു ശ്രദ്ധേയമാക്കിയത്‌.

മഞ്‌ജുവിനെ നായികയാക്കാന്‍ സൂപ്പര്‍ താരമായ മമ്മൂട്ടി ഏറെ ആഗ്രഹിച്ചിരുന്നു. മറവത്തൂര്‍ കനവ്‌ എന്ന ചിത്രത്തില്‍ മഞ്‌ജുവിനെ നായികയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്‌ അത്‌ നടക്കാതെപോയി.

അടുത്ത പേജില്‍
മഞ്ജു കെട്ടിപ്പിടിച്ചാല്‍ ദിലീപിന്......?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam