മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു ഫെബ്രുവരിയില്‍
മഞ്ജു വാര്യര്‍ തിരിച്ചുവരവ് പ്രഖ്യാപിയ്ക്കുകയും ചിത്രങ്ങള്‍ക്കായി കരാര്‍ ഒപ്പുവെയ്ക്കുകയും ചെയ്തിട്ടും ഇതുവരെ ഷൂട്ടിങ് പോലും തുടങ്ങിയില്ലല്ലോയെന്ന് വിഷമിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മഞ്ജുവിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ചിത്രീകരണം 2014 ഫെബ്രുവരിയില്‍ ആരംഭിയ്ക്കും.
റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നായികയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രമാണിതെന്നും ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രമൊരുക്കുന്നതെന്നും റോഷന്‍ പറയുന്നു.

സ്ത്രീകളുടെ വ്യത്യസ്തമായ ചിന്താരീതിയിലും പലപ്രശ്‌നങ്ങളെയും അവര്‍ സമീപിയ്ക്കുന്നതിലെ വ്യത്യസ്തതയും മുന്‍നിര്‍ത്തിയാണ് ചിത്രമൊരുക്കുന്നത്. ഇതിലെ നായിക സ്ത്രീപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.
സാധാരണമായ സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്ന് തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബി ടീമും പറയുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ഈ ചിത്രത്തിന് ശേഷം മഞ്ജുവിനെത്തന്നെ നായികയാക്കി താന്‍ മറ്റൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതില്‍ പൃഥ്വിരാജായിരിക്കും നായകനെന്നും റോഷന്‍ അറിയിച്ചു.
ഹൗ ഓള്‍ഡ് ആര്‍ യുവില്‍ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. റെവന്യൂ ഡിപാര്‍ട്‌മെന്റില്‍ യുഡി ക്ലാര്‍ക്കായ നിരുപമയുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.


Click it and Unblock the Notifications