മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

By Lakshmi

മഞ്ജുവാര്യര്‍ എന്ന അനുഗ്രഹീത അഭിനേത്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളചലച്ചിത്രലോകം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് 14വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. പ്രായവും അതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളും വിഷയമാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. തീര്‍ത്തും നായികാപ്രാധാന്യമുള്ളൊരു ചിത്രമാണിത്.

അക്ഷമരായി ആരാധകര്‍

മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

മഞ്ജുവിന്റെ ആരാധകര്‍ ഹൗ ഓള്‍ഡ് ആര്‍ യുവിനായി അക്ഷമരായി കാത്തിരിക്കുകയാണ്. ഇതറിയാവുന്ന മഞ്ജു ലൊക്കേഷനില്‍ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളുമെല്ലാം പതിവായി ഫേസ്ബുക്കിലൂടെ ആരാധകരില്‍ എത്തിക്കുന്നുണ്ട്.

മഞ്ജുവിന്റെ മാരത്തണ്‍

മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

മാരത്തണില്‍ മത്സരിയ്ക്കുന്ന മഞ്ജു വാര്യരെ ചിത്രത്തില്‍ കാണാം. കൊച്ചി മാരത്തണിനിടെയായിരുന്നു അണിയറക്കാര്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

36 വയസുള്ള നായിക

മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

ചിത്രത്തില്‍ 36 വയസുള്ള നിരുപമ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. റവന്യൂ ഡിപാര്‍ട്‌മെന്റില്‍ യുഡി ക്ലാര്‍ക്കാണ് നിരുപമ രാജീവ്.

മഞ്ജുവിനൊപ്പം

മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

ചിത്രത്തില്‍ മഞ്ജുവിനൊപ്പം കുഞ്ചാക്കോ ബോബന്‍, മുത്തുമണി, കനിഹ, സുരേഷ് കൃഷ്ണ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

റീലീസ്

മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു

മെയ് മാസത്തിലാണ് മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം റിലീസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X