twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിദ്യ ബാലനായിരുന്നു ആമിയെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു, മഞ്ജുവായത് കൊണ്ട് അതില്ല'

    By Aswini
    |

    Recommended Video

    വിദ്യ ബാലൻ ആയിരുന്നെങ്കിൽ സിനിമയിൽ സെക്സ് ഉണ്ടാകുമായിരുന്നു,മഞ്ജു ആയതുകൊണ്ടില്ല

    മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബാഹ്യമായ ചില കാരണത്താലാണ് വിദ്യ പിന്മാറിയത്. വിദ്യ പിന്മാറിയ സാഹചര്യത്തില്‍ തനിക്ക് വന്‍ നഷ്ടമാണ് സംഭവിച്ചത് എന്നും കമല്‍ പറഞ്ഞിരുന്നു.

    എന്നാലിപ്പോള്‍ കമല്‍ പറയുന്നു, വിദ്യ ബാലന്‍ പിന്മാറിയത് ദൈവാനുഗ്രഹമായിരുന്നു എന്ന്. വിദ്യ ബാലനായിരുന്നു ആമിയിലെ മാധവിക്കുട്ടിയെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.

    താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!താനാ സേര്‍ത കൂട്ടം പ്രേക്ഷക പ്രതികരണം; അഴിമതിക്കെതിരെ ഒന്നിക്കണം, എന്ന് കരുതി അത്ര സീരിയസല്ല!!

    ഞാന്‍ ഹാപ്പിയാണ്

    ഞാന്‍ ഹാപ്പിയാണ്

    വിദ്യ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത് എന്ന് കമല്‍ പറഞ്ഞു. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്.

    മഞ്ജുവാണ് യോഗ്യ

    മഞ്ജുവാണ് യോഗ്യ

    മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്.

    ആശയക്കുഴപ്പം

    ആശയക്കുഴപ്പം

    പിന്നെ എന്തുകൊണ്ട് ആദ്യം കാസ്റ്റ് ചെയ്തില്ല എന്ന് ചോദിച്ചാല്‍ മെയ്ക്ക് ഓവര്‍ ശരിയാകുമോ എന്ന് ഒരു ചെറിയ ആശയകുഴപ്പമുണ്ടായി. പക്ഷെ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി.

    ദൈവാനുഗ്രഹം

    ദൈവാനുഗ്രഹം

    കഥയില്‍ വലിയ തിരുത്തലുകളൊന്നും വേണ്ടി വന്നില്ല. ആ തീഷ്ണതയും സങ്കീര്‍ണതയുമൊക്കെ അനായാസം ചെയ്യുന്ന മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ തിരിഞ്ഞ് ചിന്തിക്കുമ്പോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു.

    സന്തോഷം സമാധാനം

    സന്തോഷം സമാധാനം

    ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്. അതുകൊണ്ട് തന്നെ വിദ്യ പിന്‍മാറിയതില്‍ നഷ്ടബോധമില്ല.

    ഇതുവരെ വിവാദങ്ങളില്ല

    ഇതുവരെ വിവാദങ്ങളില്ല

    വിവാദങ്ങള്‍ ഏതെങ്കിലും തരത്തില്‍ സിനിമയെ ബാധിച്ചില്ല. വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിവാദ നായികയെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ വിവാദങ്ങള്‍ സ്വാഭാവികമാണല്ലോ.

    കാലഘട്ടത്തിന് അനിവാര്യം

    കാലഘട്ടത്തിന് അനിവാര്യം

    മതത്തിന്റെയും ജാതിയുടേയും പേരില്‍ വര്‍ഗീയ ഫാസിസം പിടിമുറുക്കുന്ന കാലഘട്ടത്തിലാണ് മാധവിക്കുട്ടി അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ശബ്ദമുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് ഞാന്‍ കരുതുന്നു.

    കാത്തിരിക്കുന്നു

    കാത്തിരിക്കുന്നു

    ഇപ്പോഴല്ലെങ്കില്‍ പിന്നീട് ആ സിനിമ ചെയ്യാനോ ചെയ്തിട്ടോ കാര്യമില്ല. ഇനി റിലീസാകുന്ന സമയത്ത് വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതായാലും കാത്തിരിക്കുകയാണ്, ചിത്രം ഫെബ്രുവരി ഒമ്പതിനു തിയേറ്ററില്‍ എത്തും- കമല്‍ പറഞ്ഞു.

    English summary
    Manju is apt for Aami better than Vidya says Kamal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X