മഞ്ജുവാര്യര്‍ കളിമണ്ണ് പോലെ; റോഷന്‍ ആന്‍ഡ്രൂസ്
കൊച്ചി: ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനായി താന്‍ ഏറ്റവും അനുയോജ്യയാ നായികയെത്തന്നെയാണ് തിരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജു വാര്യര്‍ കളിമണ്ണ് പോലെയാണെന്നും , കളിമണ്ണ് പോലെ കഥപാത്രത്തെ അവതരിപ്പിയ്ക്കുന്നതില്‍ സംവിധാ.കന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറാന്‍ മഞ്ജുവാര്യര്‍ക്ക് കഴിയുമെന്നും റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജു മികച്ച നടിയും 100 ശതമാനം പെര്‍ഫെക്ട് ആണെന്നും റോഷന്‍ ആന്‍ഡ്രൂസ്.
മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു മെയ് 16നാണ് റിലീസ് ചെയ്യുന്നത്. 36കാരിയായ നിരുപമയെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചത്.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുവാര്യരുടെ ചിത്രമെന്ന പേരില്‍ ഹൗ ഓള്‍ഡ് ആര്‍യു ഇതിനോടകെ തന്നെ ശ്രദ്ധനേടിയിരുന്നു. ബോബി സഞ്ജയ് ടീമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ ശ്രദ്ധേയമായി


Click it and Unblock the Notifications











