മഞ്ജുവും കനിഹയും മഹാരാജാസില്‍
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ചിത്രീകരണത്തിന്റെ ഓരോ ഘട്ടവും വാര്‍ത്തകളില്‍ നിറയുകയാണ്. കൊച്ചി മാരത്തണോടെ തുടങ്ങിയ ചിത്രീകരണം, പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ജുവും ചിത്രത്തിലെ മറ്റൊരു താരമായ കനിഹയും ചേര്‍ന്നുള്ള ചില രംഗങ്ങള്‍ എറണാകുളത്തെ മഹാരാജാസ് കോളെജില്‍ വച്ച് ചിത്രീകരിച്ചു.
ഷൂട്ടിങിനിടെയുള്ള ദൃശ്യങ്ങള്‍ മഞ്ജുവും കനിഹയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡേണ്‍ വേഷത്തില്‍ നില്‍ക്കുന്ന കനിഹയെയും സാരിയും ബാഗുമായി നില്‍ക്കുന്ന മഞ്ജുവിനെയും ചിത്രത്തില്‍ കാണാം.

ചിത്രത്തില്‍ നിരുപമ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. പ്രായവുമായി ബന്ധപ്പെട്ട ഒരു കഥ എന്നല്ലാതെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. മഞ്ജുചെയ്യുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. നടി മുത്തുമണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
manju warrier how old are you kaniha shootingg location roshan andrews മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യു കനിഹ ഷൂട്ടിങ് ലൊക്കേഷന്‍ റോഷന്‍ ആന്‍ഡ്രൂസ്


Click it and Unblock the Notifications