മഞ്ജു വാര്യര്‍ അടുത്ത പണി തുടങ്ങി!!
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയായിരുന്നു പതിനാല് വര്‍ഷത്തിന് ശേഷം മഞ്ജുവിന്റെ തിരിച്ചുവരവ്. തിരിച്ചു വരവില്‍ മഞ്ജു പ്രേക്ഷകരുമായി കൂടുതല്‍ അടുത്ത് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും ഷൂട്ടിങ്ങിനിടെയുള്ളതും അല്ലാത്തതുമായി ഓരോ കാര്യങ്ങളും ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ അറിയിച്ചും കൊണ്ടിരുന്നു.
ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിജയവും ആഘോഷവും പുകിലമൊക്കെ അടങ്ങിയതോടെ മഞ്ജു അടുത്ത ചിത്രത്തിലേക്ക് കടന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ചിത്രം. അതെ, ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. സത്യന്‍ അന്തിക്കാടാണ് സംവിധാനം ചെയ്യുന്നത്. പേരോ മറ്റ് കാര്യങ്ങളോ പുറത്ത് വിട്ടില്ലെങ്കിലും ആദ്യത്തെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തായി.

മോഹന്‍ലാലിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു വാര്യരും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. മഞ്ജു പുതിയ ഗെറ്റപ്പിലാണ്. ഈ ഗെറ്റപ്പില്‍ ആരും മഞ്ജുവിനോട് ഹൗ ഓള്‍ഡ് ആര്‍ യു എന്ന് ചോദിക്കില്ലെന്ന് ഉറപ്പ്. അത്രയ്ക്ക് ചെറുപ്പാണ് ഫോട്ടോയില്‍ തോന്നുന്നത്. കേരളപ്പിറവി ദിനമായ ഇന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളിലാണ് മുമ്പ് മഞ്ജു അഭിനയിച്ചിരുന്നത്. ലാലിനൊപ്പം മഞ്ജു തകര്‍ത്തഭിനയിച്ച ആറാം തമ്പുരാന്‍, കന്മദം എന്നിവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. എന്നാലിതാദ്യമായാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
നടന്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് വിദ്യാസാഗറാണ്. ആശിര്‍വീദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications