»   » ഫേസ്ബുക്കില്‍ മഞ്ജു സൂപ്പറുകളെ കടത്തിവെട്ടുന്നു

ഫേസ്ബുക്കില്‍ മഞ്ജു സൂപ്പറുകളെ കടത്തിവെട്ടുന്നു

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് കിട്ടിയ ജനസമ്മതിയും സ്‌നേഹവും ഇന്നോളം ഏതെങ്കിലും നടിമാര്‍ക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ടോയെന്നകാര്യം സംശയമാണ്. പതിനാലുവര്‍ഷങ്ങള്‍ സിനിമയില്‍പോയിട്ട് സിനിമയുമായി ബന്ധപ്പെട്ട വേദികളില്‍പ്പോലും ഇല്ലാതിരുന്നിട്ടും മഞ്ജുവിനെ മലയാളികള്‍ മറന്നില്ല. എല്ലാകാലത്തും മഞ്ജു തിരിച്ചുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇപ്പോള്‍ മഞ്ജു തിരിച്ചെത്തുമ്പോള്‍ മലയാളികള്‍ സ്വാഗതമാശംസിയ്ക്കുന്ന തിരക്കിലാണ്.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണെങ്കിലും തല്‍ക്കാലത്തേയ്ക്ക് ജനങ്ങള്‍ ഈ പദവി മഞ്ജുവിന് നല്‍കിയിരിക്കുകയാണെന്ന് തോന്നുന്നു. ഓണ്‍ലൈനില്‍ ഇപ്പോള്‍ മഞ്ജുവാണ് താരം. ലാലിനും മമ്മൂട്ടിയ്ക്കുമെല്ലാം സ്വന്തമായി ഫേസ്ബുക്ക് പേജുകളുണ്ട്. മഞ്ജുവാണെങ്കില്‍ ഈ മേഖലയില്‍ പുതിയയാളാണ്. അടുത്തകാലത്താണ് മഞ്ജു സ്വന്തമായി ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങുകയും വെബ്‌സൈറ്റ് ഉണ്ടാക്കുകയുമെല്ലാം ചെയ്തത്.

വൈകിയാണ് വന്നതെങ്കിലും ഫേസ്ബുക്കില്‍ മമ്മൂട്ടിയെയും ലാലിനെയും മഞ്ജു പിന്തള്ളിക്കഴിഞ്ഞു. 164,321 പേരാണ് മഞ്ജുവിന്റെ പേജിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ലൈക്കുകളാണെങ്കില്‍ 281702 ആണ്. മമ്മൂട്ടിയുടെ പേജിനെക്കുറിച്ച് പരാമര്‍ശം നടത്തിയവരുടെ എണ്ണം 110,958 ആണ്. ലാലിന്റെ പേജിലെ ആക്ടീവ് അംഗങ്ങളുടെ എണ്ണം 94057ആണ്. മമ്മൂട്ടിയുടെ പേജില്‍ ലൈക്കുകള്‍ 697943 ഉണ്ട്. ലാലിന്റെ പേജിന്റെ ലൈക്കുകളാണ് ഏറ്റവും കൂടുതലുള്ളത്, 8ലക്ഷം ലൈക്ക് ലാലിന് മാത്രം സ്വന്തമാണ്.

2013 മേയ് 31നാണ് മഞ്ജു ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ മഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നുവെന്ന കാര്യം പുറത്തുവന്നതോടെയാണ് മഞ്ജുവിന്റെ പേജില്‍ ആള്‍ത്തിരക്കേറിയത്. പിന്നീട് പരസ്യചിത്രീകരണത്തിന്റെ കാര്യങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് മഞ്ജു ഒരു വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനും ജനങ്ങള്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്.

English summary
The ever loving simple girl Manju Warrier reach in facebook has crossed more that that if Mohanlal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam